Immolation : ആണ്‍കുഞ്ഞ് പിറന്നു ; മന്ത്രവാദി പറഞ്ഞത് കേട്ട് ദേവിയെ ‘പ്രീതിപ്പെടുത്താന്‍’ യുവാവിനെ ബലി നല്‍കി

മധ്യപ്രദേശില്‍ മന്ത്രവാദിയുടെ വാക്കുകേട്ട് യുവാവിനെ വെട്ടിക്കൊന്നു.ആണ്‍കുഞ്ഞ് ജനിക്കുകയാണെങ്കില്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ യുവാവിനെ ബലി നല്‍കാമെന്ന് പ്രാര്‍ഥിക്കാന്‍ മന്ത്രവാദി ഉപദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

രേവ ജില്ലയില്‍ ജൂലൈ ആറിനാണ് കൊലപാതകം നടന്നത് . ദിവ്യാന്‍ഷ് കോള്‍ എന്ന 19കാരനെ ക്ഷേത്രത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 32കാരനായ രാംലാലിലേക്ക് എത്തിയത്. രാംലാൽ കുറ്റസമ്മതം നടത്തി .

രാംലാലിന് മൂന്ന് പെണ്‍മക്കളാണ്. ഒരു ആണ്‍കുഞ്ഞ് വേണമെന്ന അതിയായ ആഗ്രഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സഹായം തേടി രാംലാല്‍ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു . ആണ്‍കുഞ്ഞ് ജനിച്ചാല്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ യുവാവിനെ ബലി നല്‍കാമെന്ന് പ്രാര്‍ഥിക്കാന്‍ മന്ത്രവാദി ഉപദേശിച്ചതായി രാംലാല്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം രാംലാലിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ വഴിപാട് പൂര്‍ത്തിയാക്കാന്‍ യുവാവിനെ തേടിയുള്ള അന്വേഷണം തുടങ്ങി. കൊലപാതകം നടന്ന ജൂലൈ ആറിന് 19കാരന്‍ ആടുകളെ മേയ്ക്കുന്നത് കണ്ടു. തന്ത്രപൂര്‍വ്വം 19കാരനെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് രാംലാല്‍ 19കാരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് രാംലാല്‍ കടന്നുകളഞ്ഞു.

അന്വേഷണത്തില്‍ 19കാരന്‍ അവസാനമായി കണ്ടത് രാംലാലിനെയാണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രാംലാല്‍ കുറ്റസമ്മതം നടത്തിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel