Black magic : മഴയില്ല ; പിന്നൊന്നും നോക്കിയില്ല ,ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബിജെപി എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍

മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് വിചിത്രമായ സംഭവം നടന്നത്. ബിജെപി എംഎല്‍എ ജയ് മംഗല്‍ കനോജിയയെയും മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്‌വാളിനെയുമാണ് സ്ത്രീകള്‍ ചെളിയില്‍ കുളിപ്പിച്ചത്.

കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശത്ത് ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താനാണ് നാട്ടുകാര്‍ ഇത്തരമൊരു പൂജ നടത്തിയത്. എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ചതില്‍ ഇന്ദ്ര ദേവന്‍ സന്തുഷ്ടനായിക്കാണുമെന്നും ഉടന്‍ മഴ പെയ്യുമെന്നും സ്ത്രീകള്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here