സ്വന്തമായി സൗരോർജ കാർഗോ ലിഫ്റ്റ്; പ്രായത്തെ പടിക്കുപുറത്താക്കി അലക്സ്

ദൈനംദിന ജീവിതത്തിലും സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്തുന്നവർ നമ്മുക്കിടയിലുണ്ട്. എന്നാൽ സ്വന്തമായി സൗരോർജ്ജ കാർഗോ ലിഫ്റ്റ് വീട്ടിൽ നിർമ്മിച്ച് പ്രായത്തെ പടിക്ക് പുറത്താക്കിയ 74 കാരനെ കാണാം. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശിയായ റിട്ട. കെഎസ്ഇബി എഞ്ചി. അലക്സ്. ജി. ചാക്കോ ആണ് ഈ താരം. കാണാം, വീട്ടിലൊരുക്കിയ ലിഫ്റ്റിൻ്റെ വിശേഷങ്ങൾ

വൈദ്യുതി ചെലവിൽ തല പുകഞ്ഞാലോചിക്കാൻ ഈ 74 കാരന് ഒരിക്കലും സാധിക്കില്ല. കെ എസ് ഇ ബി യിൽ നിന്ന് വിരമിച്ച അലക്സ് ജി ചാക്കോയ്ക്ക് അതിൻ്റെ വില നന്നായറിയാം. അങ്ങനെയാണ് സൗരോജ്ജെത്താൽ പ്രവർത്തിക്കുന്ന തദ്ദേശീയമായി നിർമിച്ച കാർഗോ ലിഫ്റ്റ് എന്നാ ശയത്തിലേക്കെത്തുന്നത്.

വർഷങ്ങൾക്ക് മുൻപ് വീട്ടിലെ ഫർണിച്ചറുകൾ മുകളിലത്തെ മറ്റാരു മുറിയിലേക്ക് മാറ്റാൻ പ്രയാസപ്പെട്ടു.ആ സമയത്തെടുത്ത തീരുമാനമാണ് 5 വർഷങ്ങൾക്കിപ്പുറം യാഥാർത്യമാക്കിയത്. കൈ കൊണ്ട് ചക്രങ്ങൾ തിരിച്ചുള്ള ലിഫ്റ്റ് നിർമ്മിച്ചായിരുന്നു അലക്‌സിൻ്റെ നിർമാണ തുടക്കം.

പിന്നെ മോട്ടോറിലും സോളാറിലും പ്രവർത്തിക്കുന്ന ലിഫ്റ്റുകളിലേക്ക് മാറിയത്. വീടിനോട് ചേർന്ന് ലിഫ്റ്റുകളെല്ലാം പ്രവർത്തിക്കുന്നുണ്ടെങ്കിലും സാധനങ്ങൾ കയറ്റിയിറക്കുക മാത്രമാണ് ചെയ്യുന്നത്. 150 കിലോ വരെ വഹിക്കാൻ ശേഷിയിലുള്ളതാണ് ഈ രണ്ടു ലിഫ്റ്റുകളുമെന്ന് അലക്സ് പറയുന്നു.

വീടുകളിൽ ലിഫ്റ്റുകൾ സാധാരണ നിർമ്മിക്കാറുണ്ടെങ്കിലും സൗരോർജ്ജത്താൽ തദേശീയമായി നിർമ്മിച്ച ലിഫ്റ്റ് ഇതാദ്യമാണ്. അതിനാൽ വ്യവസായികാടിസ്ഥാനത്തിൽ ഇവ നിർമ്മിക്കാൻ ചില പദ്ധതികൾ അലക്സിൻ്റെ ആലോചനയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News