
കണ്ണൂരിലെ ഒരു കല്യാണപ്പാർട്ടി . പാട്ടും ഡാൻസുമായി ചെറുപ്പക്കാർ വധൂവരൻമാരെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. പെട്ടെന്ന് ഉഗ്ര ശബ്ദത്തിൽ ഒരു പൊട്ടിത്തെറിയുണ്ടാകുന്നു , ആ പൊട്ടിത്തെറിയിൽ തലയോട്ടി തകർന്ന് ഒരാൾ മരിച്ചുവീണു. ഒരു സംഘം യുവാക്കൾ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ പിന്നാലെ പുറത്തു വന്നു.
മാസം അഞ്ച് കഴിഞ്ഞിട്ടും സ്ഫോടക വസ്തു എത്തിച്ചു നൽകിയ ആളെ കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് പോലീസ്. കുറ്റപത്രം നൽകാനാകാത്തതിനാൽ അറസ്റ്റിലായവരെല്ലാം ജാമ്യത്തിലിറങ്ങി. ബോംബെറിയുന്ന വീഡിയോ തെളിവുണ്ടായിട്ടും കൊല്ലപ്പെട്ടയാളുടെ കയ്യിലുള്ള ബോംബാണ് പൊട്ടിയത് എന്ന് വാദിക്കുകയാണ് പ്രതികൾ.
കണ്ണൂർ സ്വദേശി ദിൽനയുടെയും തോട്ടട സ്വദേശി ഷമലിൻ്റേയും കല്യാണത്തിനാണ് ബോംബ് പൊട്ടിയത്. അഞ്ച് മാസം മുൻപ് നടന്ന ആ സംഭവത്തിൻ്റെ നടുക്കത്തിൽ ദിൽനയ്ക്ക് ഇപ്പോഴും വാക്കുകൾ മുറിയും.കല്യാണത്തലേന്ന് രാത്രി ഇഷ്ടപ്പെട്ട പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് വരന്റെ ഏച്ചുരിൽ നിന്നുള്ള സുഹൃത്തുക്കളും തോട്ടടയിലെ യുവാക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. സംഘർഷത്തിനൊടുവിൽ ഏച്ചൂരിൽ നിന്നുള്ളവർക്ക് അടി കിട്ടി. ഇതിൽ പ്രതികാരം ചെയ്യാനുറച്ചാണ് ഏച്ചൂർ സംഘം മടങ്ങിപ്പോയത്.
ഉണ്ടാക്കിയ നാല് ബോംബുകളിൽ ഒന്ന് ഇവിടെവച്ച് തന്നെ പൊട്ടിച്ച് ട്രയൽ നടത്തി. പിറ്റേന്ന് വരൻ്റെ വീട്ടിലേക്കുള്ള യാത്രയിൽ എതിർ സംഘത്തിന്റെ നേർക്ക് അക്ഷയ് ബോംബെറിഞ്ഞു. ആ ബോംബ് ലക്ഷ്യം തെറ്റി സുഹൃത്ത് ജിഷ്ണുവിന്റെ തലയെടുത്തു.
കേസിൽ പത്തുപ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. ഇതിൽ സ്ഫോടക വസ്തു കൊണ്ടുകൊടുത്ത അനൂപ് അടക്കം രണ്ടുപേർ ഇനിയും പിടിയിലായിട്ടില്ല. സമയബന്ധിതമായി കുറ്റപത്രം കൊടുക്കാഞ്ഞതിനാൽ കേസിൽ എല്ലാ പ്രതികൾക്കും ജാമ്യം കിട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here