Monson Mavunkal: പുരാവസ്തു തട്ടിപ്പു കേസ്; മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പുരാവസ്തു തട്ടിപ്പു കേസ്സിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ(Monson Mavunkal) ജാമ്യാപേക്ഷ ഹൈക്കോടതി(High court) തള്ളി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം മൂന്നു ബലാല്‍സംഗക്കേസുകളിലെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്. കേസില്‍ ഉടന്‍ വിചാരണ തുടങ്ങുമെന്നതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. പ്രതി രക്ഷകനായി ചമഞ്ഞ് ലൈംഗീക ചൂഷണം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ ഇനി വിസ്തരിക്കാനുള്ള സാക്ഷികള്‍ പ്രതിയുമായി അടുത്ത ബന്ധമുള്ളവരാണ്.

ജാമ്യം നല്‍കിയാല്‍ മോണ്‍സണ്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയയാള്‍ പിടിയില്‍

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയ ആളെ ആലുവ പോലീസ് അറസ്റ്റ്(Arrest) ചെയ്തു. 100 പവന്‍ മുക്കുപണ്ടമാണ് സ്വര്‍ണമെന്ന വ്യാജേന ബാങ്കില്‍ പണയം നല്‍കിയത്.

100 പവന്‍ മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കോട്ടയം(Kottayam) സ്വദേശി കാരമുളളില്‍ ലിജുവിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.ആലുവ ബൈപാസിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.
ജൂണ്‍ 16 മുതല്‍ 28 വരെയുള്ള തീയതികളില്‍ 8 തവണകളായാണ് ഇയാള്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചത്.പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഉടന്‍ പിന്‍വലിക്കുകയായിരുന്നു. വലിയ തുകയുടെ ഇടപാടായതിനാല്‍ ബാങ്ക് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.

ആലുവ സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണയസ്വര്‍ണം മുക്കു പണ്ടമെന്ന് പണയം വെച്ചപ്പോള്‍ തന്നെ കണ്ടെത്താതിരുന്നതിന് ആരുടെയെങ്കിലും ഒത്താശയുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ മണ്ണുത്തി പോലീസ് സ്റ്റേഷനിലും കേസുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News