നേമം കോച്ച് ഫാക്ടറി ഉപേക്ഷിക്കുകയാണെന്ന അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

നേമം കോച്ച് ഫാക്ടറി ഉപേക്ഷിക്കുകയാണെന്ന അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. പദ്ധതി പിൻവലിക്കുന്ന തീരുമാനം എടുത്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ അറിയിച്ചതായും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. സംസ്ഥാനത്ത് സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കി തുടങ്ങിയതായി മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.

റെയിൽവേ ബോർഡിൽ നിന്നോ റെയിൽവേ മന്ത്രാലയത്തിൽ നിന്നോ നിയമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കുകയാണ് എന്ന തരത്തിലുള്ള അറിയിപ്പൊന്നും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചത്. വി ജോയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ  മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ജൂൺ 20ന് റെയിൽവേ അധികാരികളും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചീഫ് സെക്രട്ടറി നടത്തിയ യോഗത്തിൽ പദ്ധതി പിൻവലിക്കുന്ന തീരുമാനം എടുത്തിട്ടില്ലെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചതെന്നും മന്ത്രി അറിയിച്ചു.

സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം അടുത്ത തിങ്കളാ‍ഴ്ച മുതൽ കേരളത്തിൽ കെ എസ് ആർ ടി സിക്ക് 15 ഒാഫീസുകൾ മാത്രമാണുണ്ടാകുകയെന്ന് മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.

ബൈറ്റ്

30 ലക്ഷത്തിൽ നിന്നും 18 ലക്ഷമായി യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് ഷെഡ്യുളുകൾ വെട്ടിക്കുറയ്ക്കാൻ കാരണം. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തി വച്ച സർവീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കും. സിംഗിൾ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പാക്കാൻ തീരുമാനിച്ചതായും മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here