ADVERTISEMENT
കെഎസ്ആർടിസി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടി എന്ന് ഗതാഗതമന്ത്രി ആന്റണി രാജു . ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് ഗാതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു .
എറണാകുളത്ത് പുതിയ കെ എസ് ആർ ടി സി ഡിപ്പോയ്ക്കുള്ള നടപടികൾ ഗൗരവമായി പരിഗണിക്കുന്നു. ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കാരണം 30 ലക്ഷത്തിൽ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിൾ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത തിങ്കളാഴ്ച മുതൽ കേരളത്തിൽ കെഎസ്ആര്‍ടിസിക്ക് 15 ജില്ലാ ഓഫീസുകൾ മാത്രമേ ഉണ്ടാവൂ. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരമാണ് മാറ്റം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.