KSEB : കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

കെ എസ് ഇ ബി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. രാജൻ‍ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. കൃഷി വകുപ്പ് സെക്രട്ടറിയായിട്ടാണ് അശോകിന് പുതിയ നിയമനം. ചെയർമാൻ സ്ഥാനത്തിരികെ ഉദ്യോഗസ്ഥരെയും ട്രേയ്ഡ് യൂണിയൻ സംഘടനകളെയും വെല്ലുവിളിച്ചുള്ള തീരുമാനങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ബി. അശോക് ഐ.എ.എസിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. ജലവിഭവ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറിയായിരുന്ന രാജന്‍ ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍. കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബി അശോക് വന്ന് ഒരു വർഷം പിന്നിടുമ്പോ‍ഴാണ് മാറ്റം.

ഒരു വർഷത്തിനിടെ അശോക് സ്വീകരിച്ച പല നടപടികളും കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥരെയും ട്രേയ്ഡ് യൂണിയനുകളെയും പ്രകോപിപ്പിച്ചിരുന്നു. ജീവനക്കാരെയും തൊ‍ഴിലാളികളെയും വിശ്വാസത്തിലെടുക്കാതെയുള്ള ചെയർമാന്‍റെ പല നടപടികളും വിവാദമായിരുന്നു.

കെ.എസ്.ഇ.ബി ആസ്ഥാന മന്ദിരത്തിന്‍റെ സുരക്ഷാ ചുമതല സംസ്ഥാന വ്യവസായ സേനയെ ഏല്‍പ്പിച്ചതിലും സമരം ചെയ്ത യൂണിയന്‍ നേതാക്കളെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയതും അശോകിനെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. സർക്കാർ വിഷയത്തിൽ ഇടപെടുന്ന സാഹചര്യം വരെ ഉണ്ടായി. കെ എസ് ഇ ബിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കൂടുയാണ് ബി അശോകിന്‍റെ മാറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News