Kottayam: കോട്ടയത്ത് കോളേജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം(Kottayam) ബിസിഎം കോളേജിന് മുകളില്‍ നിന്ന് ചാടി ആത്മഹയത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം എടപ്പോണ്‍ സ്വദേശിനി ദേവികയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ദേവിക കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയത്. കൈക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആണ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ദേവിക മൊഴി നല്‍കിയിരുന്നെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യതയ്ക്ക് കോളേജുമായി ബന്ധമില്ലെന്ന് കോളേജ് അധികൃതരും വിശദീകരിച്ചു.

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയയാള്‍ പിടിയില്‍

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപ തട്ടിയ ആളെ ആലുവ പോലീസ് അറസ്റ്റ്(Arrest) ചെയ്തു. 100 പവന്‍ മുക്കുപണ്ടമാണ് സ്വര്‍ണമെന്ന വ്യാജേന ബാങ്കില്‍ പണയം നല്‍കിയത്.

100 പവന്‍ മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്ന് ഇരുപത്തിയെട്ട് ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കോട്ടയം(Kottayam) സ്വദേശി കാരമുളളില്‍ ലിജുവിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.ആലുവ ബൈപാസിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്.
ജൂണ്‍ 16 മുതല്‍ 28 വരെയുള്ള തീയതികളില്‍ 8 തവണകളായാണ് ഇയാള്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചത്.പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ഉടന്‍ പിന്‍വലിക്കുകയായിരുന്നു. വലിയ തുകയുടെ ഇടപാടായതിനാല്‍ ബാങ്ക് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.

ആലുവ സി ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണയസ്വര്‍ണം മുക്കു പണ്ടമെന്ന് പണയം വെച്ചപ്പോള്‍ തന്നെ കണ്ടെത്താതിരുന്നതിന് ആരുടെയെങ്കിലും ഒത്താശയുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ മണ്ണുത്തി പോലീസ് സ്റ്റേഷനിലും കേസുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News