ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ട് ഐ.എം.ഡി.ബി; ലിസ്റ്റില്‍ ഈ മലയാള ചിത്രവും

വര്‍ഷം തുടങ്ങി ആറ് മാസം പിന്നിട്ടിരിക്കെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ട് ഐ.എം.ഡി.ബി കമല്‍ ഹാസന്‍ നായകനായി ലോകേഷ് കനകരാജിന്റെ സംവിധാനം ചെയ്ത ചിത്രം വിക്രമാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത് 8.6 റേറ്റിങ് നേടിയാണ് ചിത്രം ഒന്നാമത് എത്തിയത്.

വിക്രം ബോക്‌സോഫീസില്‍ നിന്നും റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയത്. രണ്ടാം സ്ഥാനത്ത് യഷ് നായകനായി എത്തിയ പ്രശാന്ത് നീല്‍ ചിത്രം കെ.ജി.എഫിനാണ്. 8.5ആണ് കെ.ജി.എഫ് സ്വന്തമാക്കിയ റേറ്റിങ്.

മൂന്നാം സ്ഥാനത്തുള്ളത് കാശ്മീര്‍ ഫയല്‍സാണ്. പ്രണവ് മോഹന്‍ലാല്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ഹൃദയവും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജമൗലിയുടെ ബ്രമണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍, എ തേഴ്‌സ് ഡേ, ജുന്ദ്, റണ്‍വേ 34, ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാടി, അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ്’ എന്നിങ്ങനെ നീളുന്നു ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ്.

നിലവില്‍ ഈ വര്‍ഷം ഇതുവരെ റിലീസായ ചിത്രങ്ങള്‍ വെച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ജനപ്രീയമായ ചിത്രങ്ങളുടെ മുഴുവന്‍ ലിസ്റ്റ് വര്‍ഷവസാനമാകും ഐ.എം.ഡി.ബി പുറത്തുവിടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News