John Brittas M P:കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന വാക്കുകള്‍ വിലക്കുന്നത് ആരെ സംരക്ഷിക്കാന്‍: ജോണ്‍ ബ്രിട്ടാസ് എം പി

കേന്ദ്രസര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്ന വാക്കുകള്‍ വിലക്കുന്നത് ആരെ സംരക്ഷിക്കാനെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas M P). പാര്‍ലമെന്റില്‍ ഉപയോഗിക്കുന്ന 65 വാക്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ജോണ്‍ ബ്രിട്ടാസ് എം പിയുടെ പ്രതികരണം. ജനാധിപത്യം നേര്‍ത്തു നേര്‍ത്ത് വരുന്നുവെന്ന അനുമാനങ്ങള്‍ക്ക് ഈ ഏകപക്ഷീയ നിലപാടുകള്‍ അടിവരയിടുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി. ലോകസഭാ സെക്രട്ടറിയേറ്റിന്റേതാണ് വിചിത്രമായ സെര്‍ക്കുലര്‍. അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉള്‍പ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്ക്.

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ് ജുംല. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരവും നാടകീയതയും ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദപ്രയോഗം മോദിക്ക് നേരെ തൊടുത്തു വിട്ടിരുന്നത്. അണ്‍പാര്‍ലമെന്ററി പദങ്ങളുടെ പട്ടികയില്‍ ഇനി ജുംലയും ഉള്‍പ്പെടും.

കഴിഞ്ഞദിവസം ലോക്‌സഭാ സെക്രട്ടറിയേറ്റ് വിചിത്രമായ ഒരു സര്‍ക്കുലര്‍ ഇറക്കി. അഴിമതിക്കാരന്‍, അരാജകവാദി, കുരങ്ങന്‍, കോവിഡ് വാഹകന്‍, കുറ്റവാളി, മുതലക്കണ്ണീര്‍, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉള്‍പ്പെടെ 65 വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള സര്‍ക്കുലറായിരുന്നു അത്. ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകള്‍ക്കും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്റിലെ ചര്‍ച്ചക്കിടെ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.

കേന്ദ സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ വിലക്കുന്നത് ആരെ സംരക്ഷിക്കാനാണ് . ജനാധിപത്യം നേര്‍ത്ത് നേര്‍ത്ത് വരുന്നു എന്ന അനുമാനങ്ങള്‍ക്കാണ് ഈ ഏകപക്ഷീയ നിലപാടുകള്‍ അടിവരയിടുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News