Nayanthara: നയന്‍താര-വിഘ്‌നേഷ് വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറി; കാരണം ഇതാണ്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍തായുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട്. 25 കോടി രൂപയ്ക്കാണ് വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. അടുത്തിടെ വിവാഹ ചിത്രങ്ങള്‍ വിഘ്‌നേഷ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് നെറ്റ്ഫ്‌ലിക്‌സ് പിന്‍വാങ്ങാന്‍ കാരണമെന്നാണ് സൂചന.

എന്നാല്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ വൈകിപ്പിക്കുന്നത് നയന്‍താരയുടെ ആരാധകരെ നിരാശരാക്കും എന്നാണ് വിഘ്‌നേഷ് ശിവന്‍ അഭിപ്രയപ്പെട്ടത്. മഹാബലിപുരത്ത് കടലിനോട് ചേര്‍ന്നുള്ള ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു നയന്‍സ്-വിക്കി വിവാഹം. ഇതിനായി കടല്‍ത്തീരത്ത് ഒരു ഗ്ലാസ് കൊട്ടാരം തന്നെ സ്ഥാപിസിച്ചിരുന്നു.

ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ, ജ്യോതിക, വിജയ് സേതുപതി, എആര്‍ റഹ്മാന്‍, അനിരുദ്ധ്, അറ്റ്‌ലീ, മണിരത്‌നം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചെലവുകളെല്ലാം നെറ്റ്ഫ്ളികസ് ആണ് വഹിച്ചതെന്നാണ് സൂചന. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത പിന്‍വലിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News