T Asaf Ali: കെ. സുധാകരനുമായി അഭിപ്രായഭിന്നത; ടി. അസഫലി ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

അഭിഭാഷക സംഘടനാ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ടി. അസഫലി(T Asaf Ali) രാജിവെച്ചു. കെപിസിസി(KPCC) അധ്യക്ഷന്‍ കെ. സുധാകരനുമായുള്ള(K Sudhakaran) അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. സംസ്ഥാനത്തെ കോണ്‍ഗ്രസ് അനുഭാവികളായ അഭിഭാഷകരുടെ സംഘടനയാണ് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്. ഹൈക്കോടതി മുതല്‍ എല്ലാ കീഴ്ക്കോടതികളിലും ലോയേഴ്സ് കോണ്‍ഗ്രസിന് യൂണിറ്റുകളുമുണ്ട്.

കോണ്‍ഗ്രസുകാര്‍ പ്രതിയാകുകയും ഇരയാകുകയും ചെയ്യുന്ന കേസുകളില്‍ നിയമസഹായം നല്‍കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. ഇക്കഴിഞ്ഞ മേയില്‍ അഡ്വക്കേറ്റ് വി.എസ് ചന്ദ്രശേഖരന്‍ ചെയര്‍മാനായി പുതിയ ഒരു സംഘടന കൂടി രൂപവത്കരിച്ചിരുന്നു. കോണ്‍ഗ്രസ് നിയമ സഹായസമിതി എന്ന പേരിലായിരുന്നു കെപിസിസി അധ്യക്ഷന്റെ അനുമതിയോടെയുള്ള പുതിയ സംഘടന. ഇവര്‍ സമാന്തരമായി ജില്ലാ കമ്മിറ്റികളും മറ്റും രൂപവത്കരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയായിരുന്നു.

വാട്സ്ആപ്പ് കേന്ദ്രീകരിച്ച് ഇവര്‍ ചില ചര്‍ച്ചകളും നടത്തിയിരുന്നു.ഈ വിഷയം ചൂണ്ടിക്കാണിച്ച് ടി. അസഫലി കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. പിന്നീട് കൊച്ചിയില്‍ യോഗംചേര്‍ന്ന് പുതിയ സംഘടനയെ നിരോധിക്കണമെന്നും അല്ലെങ്കില്‍ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.

ടി. അസഫലിയുടെ നേതൃത്വത്തിലെടുത്ത ഈ തീരുമാനത്തെ കെപിസിസി നേതൃത്വം ചോദ്യംചെയ്യുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രമേയം റദ്ദാക്കണമെന്നും ഇരുസംഘടനകളും പ്രവര്‍ത്തിക്കണമെന്നുമാണ് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ചാണ് ടി. അസഫലി ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News