Elephant : കുത്തിയൊലിച്ച് ഒഴുകുന്ന പാപ്പാനെയും കൂട്ടി മറുകരയിലേക്ക്, ആന താണ്ടിയത് മൂന്ന് കിലോമീറ്റര്‍

കനത്തമഴയുടെ പിടിയിലാണ് ഉത്തരേന്ത്യ. ബിഹാറിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഇതിനിടെ, കുത്തിയൊലിച്ച് ഒഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് .
വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയില്‍ നദിയില്‍ പെട്ടെന്ന് തന്നെ ജലനിരപ്പുയര്‍ന്നതോടെയാണ് ആനയും പാപ്പാനും നദിയില്‍ അകപ്പെട്ടത്.

https://twitter.com/BihariBaba1008/status/1547115214503497728?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547115214503497728%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fdeseeyam-national%2F2022%2Fjul%2F14%2Felephant-and-mahout-cross-ganga-river-153978.html

ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തില്‍ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു ചിലപ്പോഴൊക്കെ ആന പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഇരുവരും സുരക്ഷിതരായി കരയിയെത്തി. ബോട്ട് വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള പൈസ കൈവശമില്ലാത്തതിനാലാണ് ആനയ്‌ക്കൊപ്പം നീന്തി മറുകരയില്‍ എത്താന്‍ പാപ്പാന്‍ ശ്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News