CPIM: സിപിഐഎം നേതാവ് ഡി ബാലചന്ദ്രൻ അന്തരിച്ചു

അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സിപിഎമ്മിന്റെയും മയ്യനാട്ടെ പ്രമുഖ നേതാവും സിപിഐഎം(CPIM) കൊട്ടിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന സഖാവ് ഡി ബാലചന്ദ്രൻ(D BALACHANDRAN) അന്തരിച്ചു. മയ്യനാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മയ്യനാട് ആർസി ബാങ്ക് പ്രസിഡന്റ്, മയ്യനാട് എൽആർസി ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയാണ്. കേരള കർഷകസംഘം കൊല്ലം ജില്ല ട്രഷറർ ആയിരുന്നു. സ്വകാര്യ സ്കൂൾ അധ്യാപകട സംഘടനയായിരുന്ന കെ പി ടി യുവിന്റെ സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. എൻ എസ് ആശുപത്രിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News