‘നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു’; പ്രിയതമനെ കുറിച്ച് നടി മീന പറയുന്നു

ഈയിടെയാണ് തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ അന്തരിച്ചത്. വിദ്യാസാഗറിന്റെ അകാലത്തിലുള്ള വിയോഗം കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്

”നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാല്‍ വളരെ വേഗം ഞങ്ങളില്‍ നിന്ന് അകന്നുപോയി. ഞങ്ങളുടെ (എന്റെ) ഹൃദയങ്ങളില്‍ എന്നും നിങ്ങളുണ്ടാകും. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ഥനക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല ഹൃദയങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കുടുംബവും ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് തീര്‍ച്ചയായും അവ ആവശ്യമാണ്. ഞങ്ങളെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദിയുണ്ട്. ആ സ്‌നേഹം ഞങ്ങളറിയുന്നു” മീന കുറിച്ചു.

കഴിഞ്ഞ ജൂണ്‍ 28നാണ് വിദ്യാസാഗര്‍ വിടപറയുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ മീനയ്ക്കും ഭര്‍ത്താവിനും കോവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായശേഷവും വിദ്യാസാഗറിന് ശ്വാസകോശരോഗങ്ങള്‍ തുടര്‍ന്നു. ആറുമാസമായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009 ജൂണിലാണ് മീനയും സാഗറും വിവാഹിതരായത്.ബാലതാരമായ നൈനിക മകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News