Cow : മലയിടുക്കിൽ വീണ പശുക്കുട്ടിയെ ജീവൻ പണയം വെച്ച് രക്ഷപെടുത്തുന്ന യുവാക്കൾ

മലയിടുക്കിൽ വീണ പശുക്കുട്ടിയെ ജീവൻ പണയം വെച്ച് അതിസാഹസികമായി രക്ഷപെടുത്തുന്ന യുവാക്കളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറൽ ആയിരിക്കുന്നത് . മഹാരാഷ്ട്രയിലെ പൻവേലി എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. മലമുകളിൽ നിന്ന് താഴേക്ക് വീണുപോയതാണ് പശുക്കുട്ടി. കനത്തമഴയിൽ രക്ഷപെടാനാകാതെ മലയിടുക്കിൽ കുടുക്കിയ പശുക്കുട്ടിയെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. പശുക്കിടാവിനെ രക്ഷിക്കുന്ന ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കനത്ത മഴയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടായിരുന്നു. പശുക്കിടാവ് വീണുകിടക്കുന്നതിനാൽ കാലിൽ കുരുക്കിട്ട് അതിനെ വലിച്ചുപൊക്കിയെടുക്കുകയായിരുന്നു. മലയിടുക്കായതിനാലും മഴമൂലം വഴുക്കുള്ളതിനാലും ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. വലിയ കയർ പശുക്കിടാവിന്റെ കാലിൽ ബന്ധിച്ച് അതിന്റെ അറ്റം യുവാക്കൾ അരയിലൂടെ ചുറ്റിയ ശേഷമാണ് പശുക്കിടാവിനെ വലിച്ചു മുകളിലേക്കെത്തിച്ചത്. ജീവൻപോലും പണയം വെച്ചുള്ള യുവാക്കളുടെ പ്രവർത്തനത്തെ അഭിനന്ദിക്കുകയാണ് ആളുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here