Joju george : ‘ആരംഭിക്കലാമാ’: ‘പത്തലെ പത്തലെ’ പാട്ടിന് പൊളിച്ചടുക്കി ജോജുവും മകളും

സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വിക്രം തരംഗമാണ്. ഇപ്പോഴിതാ നടൻ ജോജുവും മകൾ സാറയും അതിലെ ഹിറ്റ് പാട്ടിന് ചുവടു വെച്ച് രംഗത്തെത്തിയിരിക്കുകയാണ് . പലപ്പോഴും മനോഹരമായ പാട്ടുകളുമായി നമുക്കു മുന്നിൽ പാത്തു എന്ന് വിളിപ്പേരുള്ള സാറ എത്തിയിട്ടുണ്ട്. അപ്പയും മകളും ഫെയ്‌സ്ബുക്കിലാണ് ഈ മനോഹരമായ ഡാൻസ് വിഡിയോ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഇവർക്ക് പ്രോത്സാഹനവുമായി ജോജുവിന്റെ മകനും ഒപ്പമുണ്ട്.

അച്ഛനെയും മക്കളെയും പ്രശംസിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. മുന്‍പ് മകളോടൊപ്പമുള്ള പാട്ടിന്റെ വിഡിയോകള്‍ ജോജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ പാട്ടിൽ മാത്രമല്ല ന‍ൃത്തത്തിലും തനിക്കു കഴിവുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഈ കുട്ടിത്താരം. പാത്തുവിനും അപ്പയ്ക്കും ആശംസകളുമായി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here