വയറിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

വയറിലെ കാന്‍സര്‍ അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. കാരണം ഭൂരിഭാഗം ആളുകളിലും ആദ്യഘട്ടങ്ങളില്‍ അപൂര്‍വ്വമായാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നത്.

തല്‍ഫലമായി, ഇത് മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതുവരെ പലപ്പോഴും കണ്ടെത്താനാകാതെ പോകുന്നു. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് കാന്‍സര്‍. വയറിലെ കാന്‍സര്‍ വളരെ ഗുരുതരമാണ്. കാന്‍സര്‍ കണ്ടെത്താന്‍ വൈകുന്നത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നയിക്കും. ചില സാഹചര്യങ്ങളില്‍ അള്‍സറിനെ കാന്‍സറായും തെറ്റിദ്ധരിക്കാറുണ്ട്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അഥവാ മുറിവാണ് അള്‍സര്‍. പല കാരണങ്ങള്‍ മൂലം അള്‍സര്‍ ഉണ്ടാകാം. ഇത് ശ്രദ്ധിക്കപ്പെടാതെ പോയാല്‍ വ്യാപിക്കും.

വയറിലെ കാന്‍സറിന്റെ അവഗണിക്കാന്‍ പാടില്ലാത്ത 10 പ്രാരംഭ ലക്ഷണങ്ങള്‍:

ഓക്കാനം, ഛര്‍ദ്ദി: തുടര്‍ച്ചയായ ഓക്കാനം, ശ്വാസം മുട്ടല്‍, ഭക്ഷണം കഴിച്ച ഉടനെ ഛര്‍ദ്ദി തുടങ്ങിയവ വയറിലെ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. സ്ഥിരമായി ഇത്തരത്തില്‍ ഛര്‍ദ്ദി ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. കാരണം വയറ്റില്‍ കാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ സാധാരണമാണ്.

വയറിളക്കം: വയറിലെ കാന്‍സര്‍ തുടര്‍ച്ചയായ വയറിളക്കത്തിന് കാരണമാകും. വയറില്‍ ഭക്ഷണം നിലനിര്‍ത്താനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി വയറിളക്കം ഉണ്ടാകുന്നതിന് കാരണമാകുന്നത്. വയറിളക്കത്തിനൊപ്പം വയര്‍ വീര്‍ത്തിരിക്കുന്നതായും അനുഭവപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News