ഇനി മുതല്‍ ശബ്ദ സന്ദേശവും വാട്‌സാപ്പ് സ്റ്റാറ്റസാക്കാം

ചിത്രങ്ങളും വീഡിയോകളും മാത്രമല്ല, ഇനി മുതല്‍ ശബ്ദ സന്ദേശവും വാട്‌സാപ്പ് സ്റ്റാറ്റസാക്കാം, അടിപൊളി അപ്‌ഡേറ്റ് വരുന്നു

ലോകത്താകെ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറില്‍ ഒന്നാണ് വാട്‌സാപ്പ്. മെസേജിംഗ് ആപ്പ് എന്നതിലുപരി പണമിടപാടുകള്‍ക്കും വാട്‌സാപ്പിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്.

ഈ ആപ്പിലെ സ്റ്റാറ്റസ് എന്നറിയപ്പെടുന്ന ഫീച്ചര്‍ ജനപ്രിയമാണ്. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലുമൊക്കെ സ്റ്റോറി എന്നറിയപ്പെടുന്ന ഫീച്ചറാണ് വാട്‌സാപ്പിലെ സ്റ്റാറ്റസ്.

ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് അപ്‌ഡേറ്റുകള്‍ എന്നിവ മാത്രമാണ് സ്റ്റാറ്റസായി ഇടാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോഴിതാ വോയ്‌സ് നോട്ടുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്ബനി.

പുതിയ ഫീച്ചറിലൂടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സ്റ്റാറ്റസാക്കാം. ചാറ്റ് ചെയ്യുന്നതിനിടെ ശബ്ദം അയക്കുന്നതിന് സമാനമായിരിക്കും ഇത്. അതേസമയം ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണ്. ബീറ്റ ഉപഭോക്താക്കള്‍കും ഈ വോയ്‌സ് സ്റ്റാറ്റസ് എന്ന ഫീച്ചര്‍ ആദ്യം ലഭിക്കുക. അതിന് ശേഷമാകും മറ്റുള്ളവരിലേയ്ക്ക് എത്തിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News