Karnataka: സ്‌കൂള്‍ ഉച്ചഭക്ഷണം : മുട്ടയും മാംസവും ഒഴിവാക്കണമെന്ന് കര്‍ണാടക

സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്ന് മുട്ടയും മാംസവും ഒഴിവാക്കണമെന്ന ശുപാര്‍ശയുമായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(NEP) ഭാഗമായി രൂപീകരിച്ച കര്‍ണാടകയിലെ(Karnataka) വിദഗ്ധ സമിതി. സ്ഥിരമായി മുട്ട കഴിക്കുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം, വന്ധ്യത തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സിലെ കുട്ടികളുടെ മാനസികാരോഗ്യ വിഭാഗം തലവന്‍ ഡോ. കെ ജോണ്‍ വിജയ് സാഗറാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് അശാസ്ത്രീയമാണെന്നും ശുപാര്‍ശയ്ക്ക് പിന്നില്‍ രാഷ്ട്രീയതാല്‍പ്പര്യമാണെന്നും ചൂണ്ടിക്കാട്ടി അരോഗ്യവിദഗ്ധര്‍ രംഗത്തെത്തി. കഴിഞ്ഞവര്‍ഷം കര്‍ണാടകത്തിലെ ഏഴ് ജില്ലയില്‍ വിദ്യാര്‍ഥികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് .ചില ഹിന്ദുത്വ സംഘടനകള്‍ ഇതിനെ എതിര്‍ത്തു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് മുട്ട വിതരണം ആരംഭിച്ചത്.

ആശങ്കയുടെ നാളുകള്‍…. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഇരുപത്തിനാലുമണിക്കൂറിനിടെ 20,139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സജീവരോഗികളുടെ എണ്ണം  1,36,076 ആയി. കഴിഞ്ഞദിവസത്തെക്കോള്‍ രോഗികളുടെ എണ്ണത്തില്‍ 19 ശതമാനമാണ് വര്‍ധന.

38 പേര്‍  മരിച്ചു. 16,482 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.10ശതമാനമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25557 ആയപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,28356 ആയി.

അതേസമയം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോൽസവമാഘോഷിക്കുന്ന വേളയിൽ കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി കേന്ദ്രസർക്കാർ. 18 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ജൂലൈ 15 മുതൽ 75 ദിവസമായിരിക്കും സൗജന്യ വാക്സീൻ വിതരണം.

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി 18 നും 59നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകി കോവിഡിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.

ഈ മാസം 15 മുതൽ 75 ദിവസത്തേക്കാണ് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുക. 18 മുതൽ 59 വയസ് വരെ പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ മുൻകരുതൽ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കോവിഡ് മുൻനിര പോരാളികളുമായ 16 കോടിയോളം വരുന്നവരിൽ 26 ശതമാനം പേരും ബൂസ്റ്റർഡോസ് എടുത്തിട്ടുണ്ട്.

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി ബൂസ്റ്റർ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന വേളയിൽ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here