Aralam: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളി മരിച്ചു

കണ്ണൂര്‍ ആറളം(Aralam) ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലാളി മരിച്ചു.ഏഴാം ബ്ലോക്കിലെ പി എ ദാമുവിനെയാണ് കാട്ടാന ചവിട്ടികൊന്നത്.വീട്ടിന് സമീപം വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.

വ്യാഴാഴ്ച 11 മണിയോടെ ആയിരുന്നു സംഭവം.വീടിന് സമീപത്തുള്ള പുനരധിവാസമേഖലയുടെ ഭാഗമായ സ്ഥലത്ത് വിറക്ശേഖരിക്കാന്‍ പോയതായിരുന്നു ദാമുവും ബന്ധുക്കളും.ദാമുവിന് പാഞ്ഞടുത്ത കാട്ടാനയുടെ ചവിട്ടേറ്റു.കരച്ചില്‍കേട്ട് കൂടെയുണ്ടായിരുന്നവര്‍ വന്ന് നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലിയില്‍ കണ്ടത്.പരിസരത്ത് തന്നെ കാട്ടാന ഉള്ളതിനാല്‍ മൃതദേഹം അവിടെനിന്നും മാറ്റാന്‍ സാധിച്ചില്ല.സംഭവമറിഞ്ഞ് വനംവകുപ്പിന്റെ ആര്‍ ആര്‍ ടി ടീമും സ്ഥലത്തെത്തി.

പ്രതിഷേധിച്ച നാട്ടുകാര്‍ വനംവകുപ്പ് സംഘത്തെ തടഞ്ഞു.ദിവസങ്ങളായി കാട്ടാന ഈ മേഖലയില്‍ വ്യാപകമായ അക്രമം നടത്തിവരികയാണ്.ബുധനാഴ്ച അര്‍ദ്ധരാത്രി ആറളം ഫാം ഒന്‍പതാം ബ്ലോക്കിലെ ആറളം ഫാം ഗേറ്റിന് സമീപം എത്തിയ കാട്ടാന ഫാം സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്റെ ഇരുചക്രവാഹനം തകര്‍ത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel