കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം;ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രീംകോടതിയില്‍|Mohammed Zubair

തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍(Mohammed Zubair) സുപ്രീംകോടതിയില്‍(Supreme Court). യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകള്‍ റദ്ദാക്കണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക ഹര്‍ജിയിലെ ആവശ്യം. ഇതോടൊപ്പം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.

ഹാത്രസ് , സീതാപൂര്‍, ഗാസിയാബാദ്, ലഖീംപൂര്‍ ഖേരി, മുസഫര്‍നഗര്‍ എന്നിവിടങ്ങളിലാണ് സുബൈറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഹാത്രസ് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്തെന്നാരോപിച്ച് രണ്ട് കേസുകളാണ് ഹാത്രസില്‍ സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്തത്. അതേ സമയം ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ സുബൈറിന്റെ ജാമ്യാപേക്ഷയില്‍ ദില്ലി കോടതി നാളെ വിധി പറയും.

മോശം കാലാവസ്ഥയും കനത്ത മഴയും; അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കനത്ത മഴയെയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു. ബല്‍ത്തല്‍, പഹല്‍ഗാം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രയാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്. കനത്ത മഴയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് വിശുദ്ധ ഗുഹാക്ഷേത്രത്തിലേക്ക് അനുമതി നല്‍കിയിരുന്നില്ല.

അതേസമയം കാലാവസ്ഥ മെച്ചപ്പെട്ടതിന് ശേഷം യാത്ര പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ജൂലൈ 8 ന് 16 പേര്‍ മരിക്കുകയും 30 ലധികം പേരെ കാണാതാവുകയും ചെയ്ത മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് യാത്ര നിര്‍ത്തിവച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച പഹല്‍ഗാം വഴിയും ചൊവ്വാഴ്ച ബാല്‍ട്ടാല്‍ വഴിയും യാത്ര പുനരാരംഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here