NEET:നീറ്റ് യു.ജി പരീക്ഷ മാറ്റിവയ്ക്കില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

(NEET)നീറ്റ് യു.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന 15 വിദ്യാര്‍ത്ഥികളുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി വിമര്‍ശനത്തോടെ തള്ളി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യമുള്ളത് 15 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണെന്ന് കോടതി വിമര്‍ശിച്ചു. ഇത്തരം ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യവുമായി സമീപിച്ചത്.

ഈ മാസം 17ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ദേശീയ യോഗ്യത പ്രവേശനപരീക്ഷ (നീറ്റ്-യു.ജി) മാറ്റിവെക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയില്‍ വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയത്. മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.പരീക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് പരാതി പരിഹാര സംവിധാനമുണ്ടാക്കണമെന്നും പ്രളയം മൂലമുള്ള പ്രത്യേക സാഹചര്യത്തില്‍ ചില പരീക്ഷാകേന്ദ്രങ്ങളില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News