Srilanka:ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ സിംഗപ്പൂരിലേക്ക് പറന്നു

(Srilankan President)ശ്രീലങ്കന്‍ പ്രസിഡന്റ് (Gotabaya)ഗോട്ടബയ രജപക്‌സെ മാലദ്വീപില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ചു. ഭാര്യക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മാലദ്വീപില്‍ നിന്നുമാണ് രജപക്‌സെ പോയത്.

സിംഗപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കും പിന്നീട് അമേരിക്കയിലേക്കും ഗോട്ടബായ രാജ്പക്‌സെ കടക്കുമെന്നാണ് പുറത്തുവരുന്ന സൂചന. സിംഗപ്പൂരിലെത്തിയാല്‍ പ്രസിഡന്റ് രാജി പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.

Srilanka: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പിടിച്ചെടുത്ത് പ്രക്ഷോഭകര്‍

പ്രസിഡന്റ് ഗോതബയയുടെയും(Gotabaya) റനില്‍ വിക്രമ സിംഗെയുടെയും(Ranil Wickremesinghe) രാജിക്കായി സമരം തുടരുന്ന ശ്രീലങ്കയില്‍(Srilanka) പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പിടിച്ചെടുത്ത് പ്രക്ഷോഭകര്‍. മാലദ്വീപില്‍ തുടരുന്ന ഗോതബയ സിംഗപ്പൂരില്‍ എന്‍ട്രി കിട്ടിയാല്‍ രാജി വയ്ക്കുമെന്ന് സൂചന. അതേസമയം ശ്രീലങ്കയില്‍ സമാധാനപരമായ ഭരണമാറ്റം ഉണ്ടാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

ഗോതബായ രാജപക്‌സെയുടെയും റനില്‍ വിക്രമസിങ്കെയുടെയും രാജിക്കായി സമരം കടുപ്പിക്കുന്ന സാഹചര്യമാണ് ശ്രീലങ്കയില്‍ തുടരുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും പ്രക്ഷോഭകര്‍ പിടിച്ചെടുത്തു.

മാലദ്വീപില്‍ തുടരുന്ന ഗോതബയ സിംഗപ്പൂരില്‍ ഡിപ്ലോമാറ്റിക് എന്ററിക്കായി കാത്തിരിക്കുകയാണ്. സിംഗപ്പൂരില്‍ നിന്ന് അമേരിക്കയില്‍ എത്തുകയാണ് ഗോതബയയുടെ ആത്യന്തിക ലക്ഷ്യമെന്നാണ് സൂചന. എന്നാല്‍,രാജി വയ്ക്കാതെ രാജ്യം വിട്ട ഗോതബയ, പ്രസിഡന്റിന്റെ ഔദ്യോഗിക അധികാരങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് സമരക്കാരുടെ വിമര്‍ശനം. ഗോതബായ മാലദ്വീപില്‍ തുടരുന്നത് ദ്വീപ് ഭരണകൂടത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാലദ്വീപില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് പ്രതിപക്ഷം.

അതേസമയം, ശ്രീലങ്കയിലെ ഭരണമാറ്റം സമാധാന പരമാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ പ്രതിസന്ധി ഇന്ന് നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടികളിലും ചര്‍ച്ചയായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News