വാഹനമോടിക്കുന്നതിനിടയില്‍ മയക്കം അനുഭവപ്പെടാറുണ്ടോഎങ്കില്‍ ‘ഹൈവേ ഹിപ്‌നോസിസ്’ എന്താണെന്നറിഞ്ഞിരിക്കണം

യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങി പോകുന്നതു മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകാറ്. വാഹനമോടിക്കുന്നതിനിടയില്‍ മയക്കം അനുഭവപ്പെടാറുണ്ടോഎങ്കില്‍ ‘ഹൈവേ ഹിപ്‌നോസിസ്’ എന്താണെന്നറിഞ്ഞിരിക്കണം ദീര്‍ഘദൂര യാത്രകളില്‍ മിക്ക ഡ്രൈവര്‍മാരും അഭിമുഖീകരിക്കുന്ന ഒന്നാണ് ‘ഹൈവേ ഹിപ്‌നോസിസ്’ എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്‌നോട്ടിക് അവസ്ഥയാണ്. ഡ്രൈവിങ്ങിനിടയില്‍ നമ്മളറിയാതെ മനസ്സൊരുക്കുന്ന ഒരു ‘ഓട്ടോ പൈലറ്റ് മോഡ് ഡ്രൈവിങ്’ ആണിത്. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക് പേജിലൂടെ ഹൈവേ ഹിപ്‌നോസിസ് എന്താണെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നും പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വാഹനമോടിക്കുന്നതിനിടയില്‍ മയക്കം അനുഭവപ്പെടാറുണ്ടോഎങ്കില്‍ ‘ഹൈവേ ഹിപ്‌നോസിസ്’ എന്താണെന്നറിഞ്ഞിരിക്കണം
ദീര്‍ഘദൂര യാത്രകളില്‍ മിക്ക ഡ്രൈവര്‍മാരും അഭിമുഖീകരിക്കുന്ന ഒന്നാണ് ‘ഹൈവേ ഹിപ്‌നോസിസ്’ എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്‌നോട്ടിക് അവസ്ഥയാണ്. ഡ്രൈവിങ്ങിനിടയില്‍ നമ്മളറിയാതെ മനസ്സൊരുക്കുന്ന ഒരു ‘ഓട്ടോ പൈലറ്റ് മോഡ് ഡ്രൈവിങ്’ ആണിത്. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്. പക്ഷെ സാധാരണ ഉറക്കത്തില്‍നിന്ന് വ്യത്യസ്തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ് നാം ഉറങ്ങുന്നതെന്ന് നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല.
നേരായതും തടസരഹിതവുമായ ഹൈവേകളില്‍ തുടര്‍ച്ചയായി വാഹനമോടിക്കുമ്പോള്‍ മിക്കപ്പോഴും ഡ്രൈവര്‍ ഹൈവേ ഹിപ്‌നോസിസ് അഭിമുഖീകരിക്കാറുണ്ട്. ഇത് ആര്‍ക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതില്‍നിന്ന് മുക്തരല്ല. വളരെ അപകടകരമായ അവസ്ഥയാണിത്. ഉയര്‍ന്ന വേഗതയില്‍ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്‌നോസിസിന്റെ ഫലമായി ഉണ്ടാവുക.
റോഡില്‍നിന്നു സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങളൊന്നും ദീര്‍ഘനേരത്തേക്ക് ഉണ്ടാവുന്നില്ലെങ്കില്‍ ഹൈവേ ഹിപ്‌നോസിസ് നീളുകയും അതു സ്വാഭാവികമായും ഉറക്കത്തിലേക്കും പോകാം. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഹൈവേകളില്‍ പല ഭാഗത്തും റോഡിനു കുറുകേ അടുത്തടുത്തു കുറെ വരകള്‍പോലെ, റമ്പിള്‍ സ്ട്രിപ്‌സ് എന്ന സ്ലീപ്പര്‍ ലൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂെട വണ്ടി കടന്നു പോകുമ്പോള്‍ ചെറിയ കുലുക്കവും ഒച്ചയും ഉണ്ടാകുന്നതിനാല്‍ ഡ്രൈവര്‍ ഹൈവേ ഹിപ്‌നോസിസില്‍നിന്നോ മയക്കത്തില്‍നിന്നോ പുറത്തുവരും.

യാത്രകളില്‍ സ്വയം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍

ഉറക്കമില്ലായ്മ (ഇന്‍സോമ്‌നിയ), സ്ലീപ് അപ്നിയ, ഹൃദയമിടിപ്പില്‍ താളപ്പിഴകള്‍, തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് ഹൈവേ ഹിപ്‌നോസിസിനു സാധ്യത കൂടുതലാണ്. അത്തരത്തിലുള്ളവര്‍ ഉറക്ക സമയങ്ങളില്‍ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കുക.

ഒറ്റയ്ക്കു രാത്രിയിലുള്ള ദീര്‍ഘദൂര യാത്ര ഒഴിവാക്കുക. മറ്റൊരാളോട് സംസാരിച്ചിരുന്നാല്‍ ഈ പ്രശ്‌നം രൂപപ്പെടില്ല.

ഉറക്കമൊഴിഞ്ഞിരുന്ന ശേഷം ഡ്രൈവ് ചെയ്യരുത്. തുടര്‍ച്ചയായുള്ള ഡ്രൈവിങ് ഒഴിവാക്കുക. ഉറക്കം വന്നില്ലെങ്കില്‍ പോലും കുറഞ്ഞത് രണ്ടു മണിക്കൂറിലൊരിക്കലെങ്കിലും ഇടവേള എടുക്കുക.

കോഫി, ചായപോലുള്ളവ ഇടയ്ക്കു കുടിക്കുന്നത് ജാഗ്രത നില നിര്‍ത്തും. ശരീരത്തില്‍ ജലാംശം കുറയുന്നത് ഹൈവേ ഹിപ്‌നോസിസ് സാധ്യത കൂട്ടും. അതിനാല്‍ വേണ്ടത്ര വെള്ളം കുടിക്കുക. ഇടയ്ക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങുന്നതും നല്ലത്.

ഡ്രൈവിങ്ങിനിടയില്‍ ശരിയായ ശരീരനില (Posture) പുലര്‍ത്തുക. സുഖകരമായ ഇരിപ്പിനായി കൂടുതലായി പിന്നിലേക്കു ചാഞ്ഞിരുന്ന് ഡ്രൈവ് ചെയ്യരുത്.

ആവശ്യമുണ്ടെന്നു തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ റിയര്‍ വ്യൂ മിററുകളിലൂെട പിന്നിലെ കാഴ്ചകളും ശ്രദ്ധിക്കുക. ശ്രദ്ധ അടിക്കടി മാറ്റുന്നത് ഹൈവേ ഹിപ്‌നോസിസ് കുറയ്ക്കും
യാത്രയ്ക്കു മുന്‍പ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, മദ്യം ഒഴിവാക്കുക.

ഉറങ്ങുന്നതിനു മുന്‍പ് പാട്ടു കേട്ടു ശീലിച്ചവര്‍ അത്തരം പാട്ടുകളെ ഒരു കാരണവശാലും വാഹനത്തില്‍ കേള്‍ക്കാന്‍ ഉപയോഗിക്കരുത്. സാധാരണ കേള്‍ക്കുന്ന സംഗീതത്തില്‍ നിന്നു വ്യത്യസ്തമായവ, പുതിയവ എന്നിവ മാത്രമേ രാത്രിയാത്രയില്‍ ഉപയോഗിക്കാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News