കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ‘അഭ്യാസപ്രകടനം’; യുവാവ് പൊലീസ് പിടിയില്‍

കോട്ടയം ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരാവിധം  അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ.  തിരുവനന്തപുരം സ്വദേശി ആരോമൽ ആണ് പിടിയിലായത് . ബൈക്ക് വാങ്ങി നൽകാത്തതിനാൽ വീട്ടിൽ നിന്ന് വഴക്കിട്ട് ബന്ധുവിന്റെ ബൈക്കുമായി ഇറങ്ങിയതാണ് യുവാവ്.

കെഎസ്ആർടിസി ബസിൻ്റെ മുമ്പിലായിരുന്ന്  ആരോമലിന്റെ ഈ അഭ്യാസപ്രകടനം.തിരക്കുള്ള ഈരാറ്റുപേട്ട – തീക്കോയി റോഡിലായിരുന്നു യുവാവിന്റെ  സാഹസ്യക യാത്ര . ബൈക്കിന്റെ മുൻചക്രമുയർത്തി കെഎസ്ആർടിസി ബസിനു മാർഗ തടസ്സം  സൃഷ്ടിച്ച രണ്ട് കിലോമീറ്റർ ഓളം യുവാവ് സഞ്ചരിച്ചത്.

ദൃശ്യങ്ങൾ വൈറലായി ഉടൻ തന്നെ  യുവാവിനെ പൊലീസ് പിടികൂടി. പിടിയിലായ ആരോമൽ തിരുവനന്തപുരം പാഡിക്കോണം സ്വദേശിയാണ് . ബൈക്ക് വാങ്ങി നൽകാത്തതിന്റെ പേരിൽ വീട്ടിൽ നിന്ന് ബന്ധുവിന്റെ ബൈക്കുമായി  പിണങ്ങിയിറങ്ങിയതാണ് ആരോമൽ  വാഗമണ്ണായിരുന്നു ലക്ഷ്യം.യാത്രാമധ്യേയാണ് നടുറോഡിലെ അഭ്യാസ പ്രകടനത്തിന് പോലീസ് പിടിയിലാകുന്നത്. മൂന്ന് ദിവസം മുന്നേ ഈരാറ്റുപേട്ടയിലെത്തിയ യുവാവ്  പലയിടത്തും അഭ്യാസ പ്രകടനം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News