വര്‍ഷകാല സമ്മേളനം നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ലമെന്റ് സ്ട്രാറ്റജി യോഗം ചേര്‍ന്നു|Congress

വര്‍ഷകാല സമ്മേളനം നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ലമെന്റ് സ്ട്രാറ്റജി യോഗം ചേര്‍ന്നു.അഗ്‌നിപധ്,തൊഴിലില്ലായ്മ, ഇന്ധന വില വര്‍ദ്ധനവ് എന്നീ വിഷയങ്ങള്‍ വര്‍ഷകലാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കും.സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന ദിവസം കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും.അതേസമയം നിര്‍ണായകമായ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശ പര്യടനം നടത്തുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്

പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതൃ തല യോഗം ചേര്‍ന്നത്.. കോണ്‍ഗ്രസിന്റെ ഉന്നതതല നേതാക്കളായ മല്ലികാര്‍ജുന ഗാര്‍ഗെ, അതിരഞ്ജന്‍ ചൗധരി, കൊടിക്കുന്നില്‍ സുരേഷ് കേസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വര്‍ഷകാല സമ്മേളനത്തില്‍ സഭയില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിഷയങ്ങളെ പറ്റി യോഗത്തില്‍ തീരുമാനമായി.. അഗ്‌നിപധ്,തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ വര്‍ഷകലാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുമെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി EDക്ക് മുന്നില്‍ ഹാജരാകുന്ന 21 ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് കോണ്‍ഗ്രസ്വ്യക്തമാക്കി.. എം പിമാര്‍ ദില്ലിയില്‍ പ്രതിഷേധിക്കുമെന്ന് ദില്ലിയില്‍ ചേര്‍ന്ന നേത്യയോഗം തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ പദയാത്രയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍, ആക്ടിവിസ്റ്റുകള്‍, വ്യവസായികള്‍ അടക്കമുള്ളവരെ ക്ഷണിച്ചതായും യോഗ ശേഷം ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് വ്യക്തമാക്കി.
അതിനിടെ നിര്‍ണായകമായ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കാത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്…രാഷ്ട്രപതി തിരഞ്ഞെടുപ്പും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെ നിര്‍ണായകമായ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News