Kunchacko Boban: തന്റെ ജീവിതത്തിലെ മൂന്നാമത്തെ പ്രണയത്തെ പറ്റി പറഞ്ഞു ചാക്കോച്ചന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികള്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്ന ചാക്കോച്ചന്‍
ജെ ബി ജംഗ്ഷനില്‍ തന്റെ ജീവിതത്തിലെ മൂന്നാമത്തെ പ്രണയെത്തെ പറ്റി പറഞ്ഞിരിക്കുകയാണ്. തന്റെ ഭാര്യ പ്രിയയാണ് തന്റെ മൂന്നാമത്തെ പ്രണയമെന്ന് ചാക്കോച്ചന്‍ ജെ ബി ജംഗ്ഷനില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രിയയെ ആദ്യമായി കാണുന്നത് നക്ഷത്രതാരാട്ട് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് തന്റെ അടുത്ത് ഓട്ടോഗ്രാഫ് മേടിക്കാന്‍ വന്ന പെണ്‍കുട്ടികളില്‍ ഒരാളാണ് പ്രിയയെന്നും. ആദ്യ നോട്ടത്തില്‍ തന്നെ പ്രിയയോട് തനിക്ക് ഇഷ്ടം തോന്നിയിരിന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ അജഗജാന്തരത്തിനുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തതായി കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനുള്ളത്. ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ തീരുമാനിച്ചട്ടില്ല. രാജേഷ് ശര്‍മ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെ.യു. മനോജ്, അനുരൂപ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ത്രില്ലര്‍ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നും കാന്‍ചാനല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel