കേരളക്കര ഏറ്റെടുത്ത് ‘ഒറ്റമുണ്ട്’ ഗാനം

ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ. ഡിനോയ് പൗലോസും ലിജോമോള്‍ ജോസും  മാത്യു തോമസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ഒറ്റമുണ്ട് പാട്ട് റിലീസ് ചെയ്തു. കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം ഏതാനും സമയങ്ങള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ തരംഗമായി മാറി.

ഡിനോയ് പൗലോസ് കഥ തിരക്കഥയും സംഭാഷണമെഴുതുന്ന ചിത്രത്തില്‍ സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.

വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News