ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍ പാടി, നര്‍ത്തകി ദീപ്തി വിധു പ്രതാപ് പെര്‍ഫോം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ‘മായിക’ സമൂഹ
മാധ്യമങ്ങളിലൂടെ പുറത്തിറങ്ങി. ഗിരീഷ് കുമാര്‍ ഈണം പകര്‍ന്ന ഈ വീഡിയോ സംഗീതത്തിലൂടെ ഗൃഹാതുരത്വത്തിന്റെ കഥ പറയുന്നു. ജ്യോത്സ്‌ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയുടെ ആശയം. ഫാന്റസിയും മാജിക്കല്‍ റിയലിസവും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ADVERTISEMENT
സുമേഷ് ലാലാണ് മായിക സംവിധാനം ചെയ്തിരിക്കുന്നത്. നൃത്തസംവിധാനം അബ്ബാദ് റാം മോഹന്‍.വിനു ജനാര്‍ദനന്‍ സ്‌ക്രീന്‍ പ്ലേ, ഫിക്ഷന്‍ സ്‌ക്രിപ്റ്റ്, അസോസിയേറ്റ് ഡയറക്ഷന്‍ എന്നിവ കൈകാര്യം ചെയ്തു. കലാസംവിധാനത്തിന് പിന്നില്‍ സുബാഷ് കരുണാണ്.ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മഹേഷ് എസ് ആര്‍, അനീഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്. എഡിറ്റ് & ഡിഐ ആല്‍ബി നടരാജ്. മനോഹരമായ സംഗീതത്തിനും ഭാവനാത്മക അവതരണത്തിനും സമൂഹ മാധ്യമങ്ങളിലുടനീളം മായിക വളരെയധികം പ്രശംസിക്കപ്പെടുന്നുണ്ട്. വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.