കാര്‍ഷിക സര്‍വ്വകലാശാല സംരക്ഷണ പ്രചാരണജാഥ തിരുവനന്തപുരത്ത് സമാപിച്ചു

കാര്‍ഷിക സര്‍വ്വകലാശാല സംരക്ഷണ പ്രചാരണജാഥ തിരുവനന്തപുരത്ത് സമാപിച്ചു. ജൂലൈ 5ന് കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ച ജാഥയാണ് തലസ്ഥാനത്ത് സമാപിച്ചത്.കാര്‍ഷിക സര്‍വകലാശാലയെ സംരക്ഷിക്കുക, ജനാധിപത്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് കാര്‍ഷിക സര്‍വ്വകലാശാല സംരക്ഷണ പ്രചാരണജാഥ സംഘടിപ്പിച്ചത്. മഞ്ചേശ്വരം മുതല്‍ ബാലരാമപുരം വരെയുള്ള കാര്‍ഷിക സര്‍വ്വകലാശാലയിലെ വിവിധകേന്ദ്രങ്ങളില്‍ ജാഥക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ഇടതുപക്ഷ അധ്യാപക-അനധ്യാപക തൊഴിലാളി വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഥയുടെ സമാപന സമ്മേളനം സി.ഐ. ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മുന്‍ എംപിയും സിപിഐഎം നേതാവുമായ പികെ ബിജു അധ്യക്ഷനായി.സമ്മേളനത്തില്‍ സംഘടന നേതാക്കളായ സി.വി ഡെന്നി, അനില്‍ കുമാര്‍,കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിഎം.എം.ബഷീര്‍, എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജിബിന്‍,
കാര്‍ഷിക സര്‍വ്വകലാശാലയിലെ വിവിധ സംഘടനാ പ്രതിനിധികളായ ഡോ.പി. കെ.സുരേഷ് കുമാര്‍, ഡോ. ബി. സുമ, ഡോ. എ. പ്രേമ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News