Ivana Trump: ഇവാന ട്രംപ് നിര്യാതയായി; അവര്‍ ആശ്ചര്യപ്പെടുത്തുന്ന സ്ത്രീയായിരുന്നുവെന്ന് ട്രംപ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ്(73)(ivana trump) നിര്യാതയായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ്(trump) തന്നെയാണ് വിവരം ലോകത്തെ അറിയിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. എന്നാല്‍ പോസ്റ്റില്‍ മരണ കാരണത്തെക്കുറിച്ച് വ്യക്തമാക്കുന്നില്ല.

Donald Trump's ex-wife Ivana Trump dies at age 73 | Marca

”അവര്‍ മികച്ച, സുന്ദരിയായ, ആശ്ചര്യപ്പെടുത്തുന്ന സ്ത്രീയായിരുന്നു. അവരുടെ ജീവിതം മഹനീയവും പ്രചോദാനാത്മകവുമായിരുന്നു. മൂന്ന് മക്കളായിരുന്നു അവരുടെ അഭിമാനവും സന്തോഷവും”-ട്രംപ് കൂട്ടിച്ചേര്‍ത്തു. പോസ്റ്റിലൂടെ ട്രംപ് മുന്‍ ഭാര്യക്ക് നിത്യശാന്തി നേര്‍ന്നു. ആദ്യ വിവാഹത്തില്‍ ദമ്പതികള്‍ക്ക് ഡൊണാള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക് എന്നീ മക്കളാണുള്ളത്.

Ivana Trump, Donald Trump's first wife, dead at 73

ചെക്കോസ്ലൊവാക്യയിലെ മോഡലായിരുന്ന ഇവാന 1977ലാണ് അമേരിക്കയിലെ റിയല്‍എസ്റ്റേറ്റ് വ്യവസായി ട്രംപിനെ വിവാഹം കഴിക്കുന്നത്. താരദമ്പതികളുടെ അതിരുവിട്ട ജീവിതം 80 കളില്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയായിരുന്നു. നടി മര്‍ലാ മേപ്പിളുമായുള്ള ട്രംപിന്റെ അടുപ്പത്തെത്തുടര്‍ന്ന് 1990 ല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് 1993 ല്‍ ട്രംപ് മേപ്പിളിനെ വിവാഹം കഴിച്ചു.

Ivana Trump, first wife of Donald Trump, is dead at 73 : NPR

വിവാഹമോചനം നേടിയ ഇവാന വസ്ത്രം, ആഭരണം, കോസ്‌മെറ്റിക് വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിലേക്ക് തിരിയുകയും വിജയകരമായ കരിയര്‍ കെട്ടിപ്പടുക്കുകയും ചെയ്തു. ഈ കാലയളവില്‍ ധാരാളം പുസ്തകങ്ങളും രചിച്ചു. 1999 ല്‍ മേപ്പിളുമായി ബന്ധം വേര്‍പിരിഞ്ഞ ട്രംപ് 2005ല്‍ നിലവിലെ ഭാര്യ മെലാനിയയെ വിവാഹം കഴിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News