Tamilnadu: പതിനാറുകാരിയുടെ അണ്ഡം വിറ്റു; 
തമിഴ്‌നാട്ടില്‍ 4 ആശുപത്രി പൂട്ടി

പതിനാറുകാരിയുടെ അണ്ഡം വില്‍പ്പന നടത്തിയ സംഭവത്തിൽ തമിഴ്‌നാട്ടിലെ(tamilnadu) നാല് ആശുപത്രി പൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ്(health department) ഉത്തരവിട്ടു. ഇ റോഡ്, പെരുന്തുറെ, ഹൊസൂർ, സേലം എന്നിവിടങ്ങളിലെ ആശുപത്രികളാണ് അടച്ചുപൂട്ടുന്നത്. പൂട്ടാൻ രണ്ടാഴ്ച അനുവദിച്ചു.

എട്ടു തവണ പെൺകുട്ടിയുടെ അണ്ഡം വില്‍പ്പന നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയെ അമ്മ നിർബന്ധിച്ച് അണ്ഡം ദാനം ചെയ്യിപ്പിക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് കാണിക്കാന്‍ വ്യാജ ആധാർ കാർഡുണ്ടാക്കി.

പെൺകുട്ടിയുടെ അമ്മ, അമ്മയുടെ കാമുകൻ, ഇടനിലക്കാരിയായ സ്ത്രീ എന്നിവരെ അറസ്റ്റുചെയ്തു. ആശുപത്രികൾക്കെതിരെ 50 ലക്ഷം രൂപവരെ പിഴയീടാക്കുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. കുറ്റക്കാരായ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് 10 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഒരു കുട്ടിയുള്ള 21- മുതൽ 35 വരെ പ്രായത്തിലുള്ള വിവാഹിതരായ സ്ത്രീകള്‍ക്കു മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ, അതും ഒരിക്കല്‍മാത്രം. അണ്ഡം വില്‍പ്പന നടത്തിയെന്ന വിവരം ജൂണ്‍ ഒന്നിനാണ്‌ പുറത്തറിയുന്നത്.

തിരുവനന്തപുരത്തെയും ആന്ധപ്രദേശിലെയും രണ്ട് സ്വകാര്യ ആശുപത്രിയും പങ്കാളികളായതായി സംശയമുണ്ട്. പെരുന്തുറെയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും ആശുപത്രികൾക്ക് കൈമാറിയെന്ന് പ്രതികൾ മൊഴിനൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News