Monkeypox: സൗദി അറേബ്യയിൽ വാനരവസൂരി സ്ഥിരീകരിച്ചു

സൗദി അറേബ്യ(saudiarabia)യിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അദ്ദേഹവുമായി സഹവസിച്ചവരെ പരിശോധിച്ചെങ്കിലും ആർക്കും ലക്ഷണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കേരളത്തിൽ വാനര വസൂരി(monkeypox) സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതയിലാണ്. വിദേശത്ത് നിന്നെത്തുന്നവരിൽ രോഗലക്ഷണങ്ങളുള്ളവരുണ്ടെങ്കിൽ സാമ്പിൾ പരിശോധനക്കയക്കും. സംശയമുള്ളവർ സർക്കാർ ആശുപത്രികളിൽ ചികിൽസ(treatment) തേടണം.

രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. രോഗിയുടെ അടുത്ത ബന്ധുക്കളുൾപ്പെടെ 5 പേരും വിമാനത്തിൽ ഒപ്പം യാത്രചെയ്ത 13 പേരും നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് മാർഗനിർദേശങ്ങൾ നൽകാൻ നാലംഗ കേന്ദ്രസംഘം ഉടനെത്തും.

കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ വാനര വസൂരി സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മങ്കിപോക്‌സ് വ്യാപനം തടയുന്നതിനായി എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.

രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. അടുത്ത സമ്പര്‍ക്കം ഉണ്ടെങ്കില്‍ മാത്രമേ രോഗം പടരുകയുള്ളൂ. ലോകാരോഗ്യസംഘടനയുടേത് അടക്കം എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News