Thrissur: തൃശൂരിൽ മിന്നൽ ചുഴലി; വ്യാപകനാശനഷ്ടം

തൃശൂർ(thrissur) പുത്തൂരിൽ മിന്നൽ ചുഴലി(hurricane). ഇതേത്തുടർന്ന് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. വീടിൻ്റെ ടെറസ് ചുഴലിയെ തുടർന്ന് പറന്നു പോയി. വ്യാപക കൃഷി നാശവും ഉണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസം നൽകുന്നു.

അതേസമയം, വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം എട്ടായി. 427 പേർ ക്യാമ്പുകളിലാണ്‌. ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. മാനന്തവാടി, വൈത്തിരി താലൂക്കുകളിൽ പലയിടത്തും തീവ്രമഴയാണ്‌ രേഖപ്പെടുത്തുന്നത്‌.

മാനന്തവാടി തരിയോട്‌ എടവക തൊണ്ടർന്നാട്‌ പടിഞ്ഞാറത്തറ മേപ്പാടി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്‌‌. 20 അംഗ എൻ ഡി ആർ എഫ്‌ സംഘം ജില്ലയിലുണ്ട്‌.വനമേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന്‌ നിർദ്ദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here