Prathap Pothen: സിനിമാ രംഗത്ത് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപമായിരുന്നു പ്രതാപ് പോത്തന്‍; മന്ത്രി വി എൻ വാസവൻ

നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ(Prathap Pothen) നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി വി എൻ വാസവൻ(vn vasavan). സിനിമാ രംഗത്ത് ഒരു  കാലഘട്ടത്തിന്റെ പ്രതിരൂപമായിരുന്നു പ്രതാപ് പോത്തനെന്നും നിരവധി ആരാധകരെ നേടിയ അദ്ദേഹം ഒരിടവേളയ്ക്ക് ശേഷം തിരികെ സ്‌ക്രീനിലെത്തിയപ്പോഴും തനതായ ശൈലിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസ നേടിയെന്നും വിഎൻ വാസവൻ പറഞ്ഞു.

അനുശോചനക്കുറിപ്പ്

നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലികള്‍. സിനിമാ രംഗത്ത് ഒരു കാലഘട്ടത്തിന്റെ പ്രതിരൂപമായിരുന്നു പ്രതാപ് പോത്തന്‍. ഭരതന്റെ ആരവത്തിലൂടെ വന്ന് ഭരതന്റെ തന്നെ തകരയിലൂടെ ചുവടുറപ്പിച്ച അദ്ദേഹം മികച്ച നടനെന്ന നിലയില്‍ ശോഭിച്ചു. സംവിധാന രംഗത്തേയ്ക്ക് കടന്ന പ്രതാപ് പോത്തന്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും കഴിവ് തെളിയിച്ചു.

കെ.ബാലചന്ദര്‍, ബാലുമഹേന്ദ്ര, മഹേന്ദ്രന്‍, പത്മരാജന്‍,ഭരതന്‍ തുടങ്ങിയ പ്രതിഭാധനരായ സംവിധായകരുടെ കഥാപാത്രങ്ങള്‍ പ്രതാപ് പോത്തന്റെ കൈയില്‍ ഭദ്രമായിരുന്നു. നിരവധി ആരാധകരെ നേടിയ അദ്ദേഹം ഒരിടവേളയ്ക്ക് ശേഷം തിരികെ സ്‌ക്രീനിലെത്തിയപ്പോഴും തനതായ ശൈലിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസ നേടി.

പ്രതാപ് പോത്തന്റെ വിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തര്‍, ആരാധകര്‍ തുടങ്ങിയവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അനുശോചനം അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News