J. P. Nadda; മനോഹര ഇടങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയ കേരളത്തെ പ്രശംസിച്ച് ജെ പി നദ്ദ

മനോഹര ഇടങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയ കേരളത്തെ പ്രശംസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം കെരളത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത്.

‘നമ്മുടെ രാജ്യത്തെ ടൂറിസം മേഖലയ്ക്ക് മികച്ച പ്രോത്സാഹനം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയത്‌നങ്ങള്‍ക്ക് നന്ദി. ടൈം മാഗസിന്റെ ‘2022-ലെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ’ പട്ടികയില്‍ കേരളം ഇടം പിടിച്ചു. കേരള സംസ്ഥാനത്തിന് ആശംസകള്‍, സംസ്ഥാനത്തിന്റെ അതിമനോഹരമായ സൗന്ദര്യം ശരിയായ രീതിയില്‍ തിരിച്ചറിയപ്പെട്ടിരിക്കുന്നു’, ജെ പി നദ്ദ ട്വീറ്റില്‍ പറയുന്നു.

കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ ടൈം മാഗസിൻ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത് .

2022 ൽ യാത്ര ചെയ്യാവുന്ന 50 മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് അഹമ്മദാബാദും ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നു ടൈം മാഗസിൻ കുറിപ്പിൽ പറയുന്നു.

പുതിയതായി ആരംഭിച്ച കാരവൻ ടൂറിസം, വാഗമണ്ണിലെ കാരവൻ പാർക്ക്, ഹൗസ്ബോട്ടുകൾ, കായലുകൾ, ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കുറിപ്പിൽ പരാമർശമുണ്ട്. സബർമതി ആശ്രമം മുതൽ സയൻസ് സിറ്റി വരെയുള്ള അഹമ്മദാബാദിലെ ആകർഷണങ്ങളെക്കുറിച്ചും ടൈം ലേഖനം പറയുന്നു.

കേരളത്തെക്കുറിച്ചുള്ള ടൈം മാഗസിന്‍റെ പ്രൊഫൈല്‍ പറയുന്നത് ഇങ്ങനെ, മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം. “ഈ വർഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നൽകുന്നതിനായി കേരളം ഇന്ത്യയിൽ മോട്ടോർ-ഹോം ടൂറിസം വർദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്കായ കരവൻ മെഡോസ്, മനോഹരമായ ഹിൽസ്റ്റേഷനായ വാഗമണിൽ തുറന്നു,” മാഗസിൻ വ്യക്തമാക്കുന്നു.

അന്താരാഷ്ട്രതലത്തിലെ ട്രാവല്‍ ജേര്‍ണലിസ്റ്റുകളുടെ ഇടയില്‍ നടത്തിയ അഭിപ്രായ സ്വരൂപണത്തിലൂടെയാണ് 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടിക ടൈം മാഗസിന്‍ തയ്യാറാക്കിയത്. പട്ടികയിൽ റാസൽഖൈമ, യുഎഇ; പാർക്ക് സിറ്റി, യൂട്ടാ; സോൾ; ഗ്രേറ്റ് ബാരിയർ റീഫ്, ഓസ്‌ട്രേലിയ; ആർട്ടിക്; വലെൻസിയ, സ്പെയിൻ; ട്രാൻസ് ഭൂട്ടാൻ ട്രയൽ, ഭൂട്ടാൻ; അന്താരാഷ്ട്ര ബഹിരാകാശ നിലയം; ബൊഗോട്ട; ലോവർ സാംബെസി നാഷണൽ പാർക്ക്, സാംബിയ; ഇസ്താംബുൾ, കിഗാലി, റുവാണ്ട- എന്നിവയും ഉള്‍പ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel