Parliament: പാർലമെന്റ് വളപ്പിലെ പ്രതിഷേധങ്ങൾക്കും വിലക്ക്

അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾക്ക് പാർലമെന്റിൽ(parliament) വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതിയ വിലക്കിന് ഉത്തരവ്. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്.

സെക്രട്ടറി ജനറലിറേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. മതപരമായ ചടങ്ങുകൾക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല.

അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്ക് കഴിഞ്ഞ ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്.

മോദി സര്‍ക്കാരിന്‍റെ യാഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ക്കാണ് വിലക്കേർപ്പെടുത്തിയതെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങൾക്ക് വിലക്കിടുന്ന അടുത്ത ഉത്തരവും പുറത്തുവന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News