Sreejith Ravi; നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന കേസ്സിൽ നടൻ ശ്രീജിത്ത് രവിയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2016 മുതൽ സ്വഭാവ വൈകല്യത്തിന് ചികിത്സയിലാണെന്ന
വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. ആവശ്യമായി ചികിത്സ ഉറപ്പാക്കാമെന്ന് ശ്രീജിത്ത് രവിയുടെ പിതാവും ഭാര്യയും സത്യവാങ്ങ്മൂലം നൽകണം.

രോഗം മൂലമുണ്ടാകുന്ന മാനസിക വൈകല്യമാണ് കുറ്റകൃത്യത്തിലേക്ക് പ്രതിയെ നയിച്ചത് എന്നായിരുന്നു ജാമ്യഹർജിയിലെ വാദം. ജയിൽവാസം മാനസികാരോഗ്യ നില മോശമാക്കുമെന്നും വാദിച്ചു.
2016 മുതൽ മാനസിക വൈകൃതത്തിന് ചികിത്സയിലാണെന്നും കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദിവസങ്ങളായി മരുന്ന് മുടങ്ങിയതും കുറ്റകൃത്യത്തിന് കാരണമായതായി ശ്രീജിത്ത് രവിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ബന്ധുക്കൾക്കുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കാമെന്ന് ശ്രീജിത്ത് രവിയുടെ പിതാവും ഭാര്യയും സത്യവാങ്ങ്മൂലം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പോലീസാണ് പോക്സോ നിയമപ്രകാരം ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തൃശൂർ അഡീഷണൽ സെഷൻസ് കോടതി റിമാൻ്റ് ചെയ്തതിനെ തുടർന്ന് നടൻ ജയിലിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News