MM Mani: എംഎം മണിയെ നീച ജന്മമെന്ന് അധിക്ഷേപിച്ച് കെ സുധാകരന്‍

എം എം മണി(mm mani)യെ നീച ജന്മമെന്ന് അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍(k sudhakaran). എം എം മണി അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനെന്നും സുധാകരന്‍ പറഞ്ഞു. എംഎം മണിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്നും ധീരജിന്റെ രക്തസാക്ഷിത്വത്തെ സുധാകരന്‍ അപമാനിച്ചതിനോട് യോജിപ്പില്ലെന്നും കെ.കെ.രമ കൈരളി ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ മഹതി എന്ന വാക്ക് പരിഹാസരൂപേണ ഉപയോഗിച്ചതല്ലെന്ന് എംഎം മണി എംഎൽഎ കൈരളി ന്യൂസിനോട് പറഞ്ഞു. രമയോട് തനിക്ക് സഹാനുഭൂതി ആണ് എന്നും ഉള്ളതെന്നും അവരുടെ ദുഃഖം തനിക്ക് മനസിലാവുമെന്നും എംഎം മണി പറഞ്ഞു.

നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നുവെന്നാണ് കെ.സുധാകരന്റെ പ്രസ്താവന.

പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയനെന്നും തന്റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടുമെന്നും സുധാരന്‍ വിമര്‍ശിച്ചു.

അതേസമയം എംഎം മണിയുടെ പരാമര്‍ശം വേദനിപ്പിച്ചെന്നും ധീരജിന്റെ രക്തസാക്ഷിത്വത്തെ സുധാകരന്‍ അപമാനിച്ചതിനോട് യോജിപ്പില്ലെന്നും കെ.കെ രമ കൈരളി ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഒരു കൊലപാതകത്തെയും ന്യായീകരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്രന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here