Madhupal; കുട്ടികളുടെ ലാളിത്യമാണ് പ്രതാപ് പോത്തനില്‍ തനിക്ക് അനുഭവപ്പെട്ടത്; സംവിധായകൻ മധുപാല്‍

മലയാളത്തിലെ ഏറ്റവും ആത്മാര്‍ഥതയുള്ള നടനെയാണ് മലയാളസിനിമയ്ക്ക് നഷ്ടമായതെന്ന് നടനും സംവിധായകനുമായ മധുപാല്‍. ചാമരം കണ്ട ആവേശത്തിലാണ് ആദ്യമായി ലോറി സിനിമയുടെ ലൊക്കേഷനില്‍ വെച്ച് അദ്ദേഹത്തെ കണ്ടത്. കുട്ടികളുടെ ലാളിത്യമാണ് പ്രതാപ് പോത്തനില്‍ തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ മധുപാല്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

അദ്ദേഹം നൂറ് ശതമാനം ജെനുവിനായ ഒരു നടനാണ്. തകര എന്ന ചിത്രം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ വലിയൊരു ആരാധകനായ താൻ അദ്ദേഹത്തിന്റെ അഡ്രസ് കണ്ടുപിടിച്ച് കത്തുവരെ എഴുതിയിട്ടുണ്ടെന്ന് മധുപാൽ ഓർത്തെടുക്കുന്നു. പ്രതാപ് പോത്തൻ ശെരിക്കും ഒരു കുട്ടികളെ പോലെയുള്ള ഒരു മനുഷ്യനായിരുന്നു അത്രമേൽ സത്യസന്ധമായിട്ടുള്ള രീതിയിലാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. അദ്ദേഹം ചെയ്ത നല്ല നല്ല സിനിമകൾ എല്ലാം തന്നെ നൂറ് ശതമാനം ആത്മാർത്ഥതയോടുകൂടി തന്നെയാണ് ചെയ്തതെന്ന് പറയാതെ വയ്യെന്നും മധുപാൽ കൂട്ടിച്ചേർത്തു.

പ്രതാപ് പോത്തന്റെ വിയോഗം സത്യത്തിൽ ഞെട്ടിക്കുന്ന വാർത്ത തന്നെയായിരുന്നു… ഇനിയും സിനിമകൾ ചെയ്യാൻ സാധ്യതയുള്ള ഒരുപാട് സിനിമകൾ ചെയ്യാൻ ആഗ്രഹമുള്ള സിനിമകൾ ചെയ്യുമെന്ന് ഉറപ്പിച്ച ഒരു ഫിലിം മേക്കർ ആയിരുന്നു പ്രതാപ് പോത്തൻ എന്നും അദ്ദേഹം ഓർത്തെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here