Prathap Pothan : താൻ മദ്യത്തിൽ മുങ്ങി താണിട്ടുണ്ട് എന്നും കള്ള് കുടിച്ച് വഴക്കിട്ടിട്ടുണ്ട് എന്നും തുറന്ന് സമ്മതിച്ച് പ്രതാപ് പോത്തൻ. സുഹൃത്ത് മരിച്ചപ്പോഴും, വൈവാഹിക ജീവിതം പരാജയപ്പെട്ടപ്പോഴും താൻ കണക്കില്ലാതെ മദ്യപിച്ചിട്ടുണ്ട്.

പ്രതാപ് പോത്തൻ എന്ന പേര് കേൾക്കുമ്പോൾ ഒരു നടനെ മാത്രമല്ല സംവിധായകനെയും കൂടിയാണ് നാം ഓർക്കുന്നത്. ഒരുപിടി നല്ല ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചാണ് പ്രതാപ് പോത്തൻ യാത്രയായിരിക്കുന്നത്.തന്റെ ചിത്രങ്ങളെ പറ്റിയും വ്യക്തി ജീവിതത്തെ പറ്റിയും അനവധി കാര്യങ്ങൾ അദ്ദേഹം കൈരളി ടി വി ജെ ബി ജംഗ്ഷനിലൂടെ പങ്ക് വെച്ചിരുന്നു.

ഒരു യാത്രാമൊഴി എന്ന ചിത്രത്തിന്റെ ഭാഗം കാണിച്ച് ഒരു നടൻ എന്നതിലുപരി മികച്ച സംവിധായകൻ കൂടിയാണ് താങ്കൾ എന്ന് പറഞ്ഞുള്ള അവതാരകൻ ജോൺ ബ്രിട്ടാസിന്റെ അഭിനന്ദനത്തിന് ഗ്രേറ്റ്‌ ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ട് കൂടിയാണ് അത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശിവാജി ഗണേശനും, മോഹൻലാലുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം കാണിച്ച് അതിലെ പാട്ട് പ്രതാപ് പോത്തൻ ജെ ബി ജംഗ്ഷൻ വേദിയിൽ ആലപിക്കുകയുണ്ടായി. വലിയ കയ്യടിയോടെ ആണ് സദസ്സ് അത് ഏറ്റെടുത്തത്.

സംവിധായകൻ രാജീവ്‌ മേനോന് പ്രതാപ് പോത്തനെ പറ്റി പറയുമ്പോൾ ഇപ്പോഴും നൂറു നാവാണ്. ഈ കാണുന്ന കക്ഷിയൊന്നുമല്ല പോത്തൻ, Ten (10) most handsome people in india എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ മാഗസിൻ ആർട്ടിക്കിളിൽ ഒരാൾ പ്രതാപ് പോത്തൻ ആയിരുന്നു എന്ന് രാജീവ്‌ മേനോൻ ഇപ്പോഴും ഓർക്കുന്നു. നടനിൽ നിന്നും സംവിധായകൻ ആയ പ്രതാപ് പോത്തൻ പിന്നീട് പരസ്യകല രംഗത്തും ഒട്ടേറെ സംഭാവനകൾ നൽകി. ഒടുവിൽ വീണ്ടും അഭിനയ രംഗത്ത് തിരിച്ചെത്തി മലയാള ചിത്രത്തിലും ഒരു fantastic rocking star ആയി വ്യക്തി മുദ്ര പതിപ്പിച്ചു.

ഇതിനെല്ലാം പുറമെ സംഗീത സംവിധായകൻ ആയ പ്രതാപ് പോത്തനെയും നമുക്കൊരിക്കലും മറക്കാനാവില്ല.ഒരുപിടി നൊസ്റ്റാൾജിക് ഗാനങ്ങൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്.

വ്യക്തി ജീവിതത്തിലെ Alchohol dependency യെ പറ്റി ചോദിച്ചപ്പോൾ താൻ മദ്യത്തിൽ മുങ്ങി താണിട്ടുണ്ട് എന്നും കള്ള് കുടിച്ച് വഴക്കിട്ടിട്ടുണ്ട് എന്നും പ്രതാപ് പോത്തൻ തുറന്ന് സമ്മതിച്ചു. തന്റെ സുഹൃത്ത് മരിച്ചപ്പോഴും, വൈവാഹിക ജീവിതം പരാജയപ്പെട്ടപ്പോഴും താൻ കണക്കില്ലാതെ മദ്യപിച്ചിട്ടുണ്ട് എന്നും ആരും നിയന്ത്രിക്കാൻ ഇല്ലായിരുന്നു എന്നും എന്നാൽ ഇപ്പോൾ ഞാൻ അത് നിയന്ത്രിക്കാൻ പ്രാപ്തനാണ് എന്നും അദ്ദേഹം പറഞ്ഞു.

നൂറിലേറെ ചിത്രങ്ങളിൽ തന്റേതായ അഭിനയമുദ്ര പതിപ്പിച്ച, സംവിധായകനായി ഒട്ടേറെ സിനിമകൾ സമ്മാനിച്ച, മറക്കാൻ പറ്റാത്ത ഗാനങ്ങൾ ജന ഹൃദയങ്ങളിൽ നിറച്ച പ്രതാപ് പോത്തന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News