Prathap Pothan : “അവന്റെ ആ നിഷ്കളങ്കമായ മണ്ടൻ ചിരിയാണ് ഇഷ്ട്ടമെന്ന്” ഗുരുനാഥൻ, സന്റാക്ലോസ് ചിരി എന്ന് നദിയ മൊയ്തു

ചിരിയില്ലാതെ എന്ത് പ്രതാപ് പോത്തൻ. ഒരുപിടി നല്ല ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച പ്രതാപ് പോത്തൻ യാത്രയാവുമ്പോൾ ബാക്കിയാവുന്നത് ആ ചിരിയും ഓർമകളും മാത്രമാണ് .പൊട്ടി ചിരികളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് പ്രാതാപ് പോത്തൻ. ആ ചിരിയെ പറ്റിയും തങ്ങളുടെ അനുഭവങ്ങളെ പറ്റിയും ഒട്ടേറെ പേർ പ്രതാപ് പോത്തൻ പങ്കെടുത്ത കൈരളി ടി വി പരിപാടി ജെ ബി ജംഗ്ഷനിലൂടെ പറഞ്ഞിരുന്നു.

സിനിമ താങ്കളെ വേറൊരു ഓർബിറ്റിലേക്ക് കൊണ്ട് പോകുന്നുണ്ടോ എന്ന അവതാരകൻ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് ഉണ്ട് എന്നും, സിനിമയിൽ രാശി ഉണ്ടെന്ന് തോന്നിയോ എന്ന് ചോദിച്ചപ്പോൾ അതെ, ഇടക്ക് വെച്ച് അഭിനേതാവ് മാത്രമായി ഒതുങ്ങി പോവുമോ എന്ന് തോന്നി എന്നുമായിരുന്നു പ്രതാപ് പോത്തന്റെ മറുപടി.

അദ്ദേഹത്തിന്റെ ചിരിയെ പറ്റിയാണ് പെട്ടന്ന് ഓർക്കുന്നത് എന്നായിരുന്നു പഠിപ്പിച്ച അധ്യാപകനും നടി നദിയ മൊയ്തുവും ജെ ബി ജംഗ്ഷനിൽ പറഞ്ഞത്. “അവന്റെ ആ നിഷ്കളങ്കമായ മണ്ടൻ ചിരിയാണ് ഇഷ്ട്ടമെന്ന്” ഗുരുനാഥൻ പറഞ്ഞപ്പോൾ സന്റാക്ലോസ് ചിരി എന്നാണ് ഞാൻ വിളിക്കാറുള്ളത് എന്നാണ് നദിയ മൊയ്തു പറഞ്ഞത്. ഇതിനെല്ലാമുള്ള അദ്ദേഹത്തിന്റെ മറുപടി മറ്റൊരു ചിരിയായിരുന്നു.

ശരിക്കും താങ്കൾ നിഷ്കളങ്കൻ ആണോ എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോൾ ഞാൻ അത്ര നിഷ്കളങ്കൻ ഒന്നുമല്ല, എനിക്ക് ചിരിക്കാൻ ഇഷ്ടമാണ്, ഞാൻ ഉറക്കെ ചിരിക്കുന്ന മനുഷ്യൻ എന്നും പറഞ്ഞ് ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്.

ആ നിഷ്കളങ്ക ചിരി ഇനി ഇല്ല. ആകെയുള്ളത് ചിരിച്ച മുഖത്തിന്റെ ഓർമ്മ മാത്രം. പ്രതാപ് പോത്തന് വിട.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News