Highcourt; ബ്രുവറി ആരോപണത്തിൽ സർക്കാർ നിലപാടിനെ പിന്തുണച്ച് ഹൈക്കോടതി

ബ്രുവറി ആരോപണത്തിൽ സർക്കാർ നിലപാടിനെ പിന്തുണച്ച് ഹൈക്കോടതി. അന്വേഷണത്തിനായി നികുതി വകുപ്പിൽ നിന്ന് ഫയലുകൾ സമർപ്പിക്കണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ.

രമേശ് ചെന്നിത്തല സമർപ്പിച്ച സ്വകാര്യ അന്യായം അനുവദിച്ചു കൊണ്ടായിരുന്നു സർക്കാർ വാദങ്ങൾ തള്ളി തിരുവനന്തപുരം വിജിലൻസ് കോടതി മുൻപ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. ഫയലുകൾ കൈമാറണമെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ അന്യായത്തിന്മേൽ വിജിലൻസ് കോടതിക്ക് കേസെടുക്കാൻ ആവില്ലെന്ന് സർക്കാർ വാദവും കോടതി അംഗീകരിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലൻസ് കോടതി ഉത്തരവെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും കോടതി പരിഗണിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here