ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

ചേലക്കര പരക്കാട് മംഗലത്ത് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വജിയ(16) ആണ് മരിച്ചത്. പരക്കാടുള്ള ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു; ക്വാറി പരിസരത്ത് നില്‍ക്കവേ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.പോലീസും, ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കൂടരഞ്ഞി കുളിരാമുട്ടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

കൂടരഞ്ഞി കുളിരാമുട്ടിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.തിരുവമ്പാടി സ്വദേശി ജോസഫ് (70) ആണ് മരിച്ചത്. കുളിരാമുട്ടി സ്രാമ്പിക്കൽ തോട് സ്കൂട്ടറുമായി മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടാണ് അപകടം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News