ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം|Mohammed Zubair

മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനുമായ (Mohammed Zubair)മുഹമ്മദ് സുബൈറിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 2018-ലെ ട്വീറ്റില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഡല്‍ഹി പോലീസ് എടുത്ത കേസിലാണ് പാട്യാല ഹൗസ് കോടതി സുബൈറിന് ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ ഒരാള്‍ ജാമ്യത്തിലും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന ഉപാധിയോടെയുമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ദേവേന്ദ്ര കുമാര്‍ ജംഗാല ജാമ്യം നല്‍കിയത്.

അറസ്റ്റിലായ സുബൈര്‍ ജൂലായ് രണ്ടിന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്. ജൂണ്‍ 27-ന് അറസ്റ്റിലായ സുബൈര്‍ നിലവില്‍ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്.ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഡല്‍ഹി പോലീസ് എടുത്ത കേസില്‍ കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ അദ്ദേഹത്തിന് ജയിലിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.യുപിയില്‍ ഇയാളുടെ പേരില്‍ ആറ് കേസെടുകളെടുത്തിട്ടുണ്ട്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുബൈര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സുബൈര്‍ ജയിലില്‍ തന്നെ തുടരുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News