Banana:വാഴപ്പഴത്തിന് വന്‍ ഡിമാന്റ്; കയറ്റുമതിയില്‍ വന്‍ വര്‍ധന

ഇന്ത്യയുടെ വാഴപ്പവത്തിന് വന്‍ ഡിമാന്‍ഡ്. ഇന്ത്യയുടെ വാഴപ്പഴ കയറ്റുമതിയില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഏപ്രില്‍- മെയ് മാസങ്ങളില്‍ കയറ്റുമതി എട്ട് മടങ്ങ് വര്‍ധിച്ചെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വര്‍ധനവാണിത്. 2013 ഏപ്രില്‍- മെയ് മാസക്കാലത്ത് വാഴപ്പഴ കയറ്റുമതിയില്‍ നിന്ന് ലഭിച്ചത് 26 കോടി രൂപയായിരുന്നെങ്കില്‍ 2022ല്‍ ഇതേകാലയളവില്‍ ഇത് 213 കോടിയായി വര്‍ധിച്ചു.

വാഴപ്പഴത്തിന്റെ ലോകത്തിലെ തന്നെ മുന്‍നിര ഉത്പാദകരാണ് ഇന്ത്യ. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ വാഴപ്പഴ ഉത്പ്പാദനത്തിന്റെ 70 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News