Prathap Pothan : എന്റെയും ഭരതന്റെയും വിവാഹത്തിന് കൂട്ട് നിന്നെന്നും പറഞ്ഞ് ചേട്ടൻ ഹരി പോത്തൻ പ്രതാപിനോട് വഴക്കിട്ടു ; കെ പി എസ് സി ലളിത

പ്രതാപ് പോത്തൻ എന്ന നടനെ പറ്റി പറയുമ്പോൾ തീർച്ചയായും പരാമർശിക്കപ്പെടുന്ന ഒന്നാണ് അദ്ദേഹത്തിന്റെ കുടുംബം.

കുടുംബത്തെ പറ്റിയും സുഹൃത്തുക്കളെ പറ്റിയും പ്രതാപ് പോത്തൻ കൈരളി ടി വി പരിപാടിയായ ജെ ബി ജംഗ്ഷനിൽ പറഞ്ഞിരുന്നു. കെ പി എസ് സി ലളിത വളരെയധികം സ്നേഹത്തോടെ ആണ് പ്രതാപ് പോത്തനെ പറ്റി ഓർക്കുന്നത്. ലളിതയുടെയും, ഭരതന്റെയും പ്രേമത്തിനും വിവാഹത്തിനും പ്രതാപ് പോത്തൻ കൂട്ട് നിന്നെന്നും പറഞ്ഞ് ചേട്ടൻ ഹരി പോത്തൻ വഴക്കിട്ട കഥ ഇന്നും ഓർക്കുന്നു എന്നാണ് ജെ ബി ജംഗ്ഷൻ പരിപാടിയിൽ കെ പി എസ് സി ലളിത പറഞ്ഞത്.

ചേട്ടനുമായി വഴക്കാണോ, കുടുംബമായി രസത്തിലല്ലേ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് Brothers always fight എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ ഹരി പോത്തന്റെ സഹോദരൻ എന്നറിയപ്പെട്ടു, ഇപ്പോൾ ചേട്ടൻ എന്റെ സഹോദരൻ എന്നറിയപ്പെടുന്നു. കുടുംബത്തേക്കാളും എനിക്ക് ബന്ധം സുഹൃത്തുക്കളുമായി ആണെന്നും, കുടുംബത്തിൽ സ്വത്ത്‌ തർക്കവും ഈഗോയും വരും എന്നാൽ സുഹൃത്തുക്കളിൽ അതില്ല എന്നും അദ്ദേഹം തുറന്ന് പറഞ്ഞു. എത്രയൊക്കെ പറഞ്ഞാലും താങ്കളുടെ അച്ഛൻ കുളത്തിങ്കൽ ജോസഫ് പോത്തൻ താങ്കളുടെ ജീവിതത്തിൽ മായാത്ത മുദ്രയാണ് എന്ന ബ്രിട്ടാസിന്റെ മറുപടിക്ക്, ഞാൻ അത് അംഗീകരിക്കുന്നു എന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി.അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News