കേരളത്തിന്റെ അഭിമാനമാണ് എം ടി വാസുദേവന്‍ നായര്‍: മുഖ്യമന്ത്രി

കേരളത്തിന്റെ അഭിമാനമാണ് എം ടി വാസുദേവന്‍ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ സൃഷ്ടികളിലൂടെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കും വര്‍ഗീയ രാഷ്ട്രീയ സംഹിതകള്‍ക്കും എതിരെ എം.ടി ഉയര്‍ത്തിയ സ്വരം പുരോഗമന ചിന്തക്ക് എക്കാലവും പ്രചോദനം പകരും. പ്രിയ എം.ടിയ്ക്ക് ഹൃദയപൂര്‍വം ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

കേരളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്. മലയാള സാഹിത്യത്തെ മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച അസാമാന്യ പ്രതിഭയാണ് എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ മലയാളിയുടെ കലാ ഭാവുകത്വത്തെ നിര്‍മ്മിക്കുന്നതില്‍ അനുപമമായ പങ്കാണ് വഹിച്ചത്. തന്റെ സൃഷ്ടികളിലൂടെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കും വര്‍ഗീയ രാഷ്ട്രീയ സംഹിതകള്‍ക്കും എതിരെ എം.ടി ഉയര്‍ത്തിയ സ്വരം പുരോഗമന ചിന്തക്ക് എക്കാലവും പ്രചോദനം പകരും. പ്രിയ എം.ടിയ്ക്ക് ഹൃദയപൂര്‍വം ആശംസകള്‍ നേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News